Posted On
date_range Updated On
date_range എറണാകുളം പുറത്ത്, തൃശൂര്‍ ക്വാര്‍ട്ടറില്‍
കല്‍പറ്റ: സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ എറണാകുളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ടൈബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ ആലപ്പുഴയാണ് 4-2ന് എറണാകുളത്തെ കീഴടക്കി ക്വാര്‍ട്ടറിലത്തെിയത്. നിശ്ചിതസമയത്ത് ഇരുടീമും തുല്യനില പാലിച്ചതോടെ വിധിനിര്‍ണയം ഷൂട്ടൗട്ടിലത്തെി. കൊല്ലത്തെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് മുക്കി തൃശൂരും ക്വാര്‍ട്ടറിലത്തെി. ബിനീഷ് ബാലന്‍െറ ഇരട്ടഗോളുകളാണ് തൃശൂരിന് കരുത്തുപകര്‍ന്നത്.
ജതിന്‍, ഉബൈദ്, അഖില്‍ജിത് എന്നിവരും കൊല്ലം വല കുലുക്കി. ആലപ്പുഴക്കുവേണ്ടി അലി അക്ബര്‍ഖാന്‍, എം.കെ. ഷറഫുദ്ദീന്‍, കെ. നിതിന്‍, കെ.എം. ഷഫീര്‍ബാബു എന്നിവര്‍ ഷൂട്ടൗട്ടില്‍ വല കുലുക്കിയപ്പോള്‍ ശ്രീകുമാര്‍, എല്‍ദോ ഏലിയാസ് എന്നിവരാണ് എറണാകുളത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. അഭിജിത്തിന്‍െറ ഷോട്ട് പുറത്തേക്ക് പറന്നപ്പോള്‍ മാത്യു എം. പൗലോസിന്‍െറ ഷോട്ട് ആലപ്പുഴ ഗോളി മുഹമ്മദ് സുഹൈല്‍ തട്ടിയകറ്റി. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴ ആതിഥേയരായ വയനാടിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.