??????????????? ????? ???????????? ?????????????????? ????????? ?????? ????? ??????????? ???

ദക്ഷിണേന്ത്യ അന്തര്‍സര്‍വകലാശാല ഫുട്ബാള്‍: കാലിക്കറ്റ് ചാമ്പ്യന്മാര്‍

തേഞ്ഞിപ്പലം: ഗുള്‍ബര്‍ഗയില്‍ നടന്ന ദക്ഷിണേന്ത്യ അന്തര്‍സര്‍വകലാശാല പുരുഷ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് ചാമ്പ്യന്മാരായി. അവസാന റൗണ്ട് ലീഗ് മത്സരങ്ങളില്‍ മദ്രാസ് സര്‍വകലാശാലയെയും (2-0) എസ്.ആര്‍.എം സര്‍വകലാശാലയെയും (3-1) പരാജയപ്പെടുത്തുകയും അണ്ണാമലൈ സര്‍വകലാശാലക്കെതിരെ (2-2) സമനില പാലിക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എം.ജി സര്‍വകലാശാലയെ (2-0) പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സെമിഫൈനലില്‍ പ്രവേശിച്ചത്.

അവസാന മത്സരത്തില്‍ മദ്രാസ് സര്‍വകലാശാലക്കെതിരെ കാലിക്കറ്റിലെ എ.എസ്. ആഷിഖ് (തൃശൂര്‍ സെന്‍റ് തോമസ്), മുഹമ്മദ് ഇല്യാസ് (മമ്പാട് എം.ഇ.എസ്) എന്നിവരും എസ്.ആര്‍.എം സര്‍വകലാശാലക്കെതിരെ അര്‍ജുന്‍ ജയരാജ്, ഷിഹാദ് നെല്ലിപറമ്പ് (മഞ്ചേരി എന്‍.എസ്.എസ്), മുഹമ്മദ് ഷാബിന്‍ (തൃശൂര്‍ കേരളവര്‍മ) എന്നിവരും അണ്ണാമലൈക്കെതിരെ ഷിഹാദ് നെല്ലിപറമ്പുമാണ് ഗോള്‍ നേടിയത്. ഫെബ്രുവരി 13 മുതല്‍ 17 വരെ കൊല്‍ക്കത്തയിലെ മിഡ്നാപൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഏക ടീമായി കാലിക്കറ്റ്.
 
Tags:    
News Summary - south indian universities football championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT