Posted On
date_range Updated On
date_range കരിയറിലെ റാമോസിെൻറ 22ാം ചുവപ്പുകാർഡ്!
12ാം മിനിറ്റിൽതന്നെ മഞ്ഞക്കാർഡ് വാങ്ങിയ കാസമിറോ കളിയിലുടനീളം പരുക്കൻ ടാക്ലിങ്ങായിരുന്നു പുറത്തെടുത്തത്. രണ്ടാം പകുതിയിലും ഇത് തുടർന്നതോടെ താരെത്ത തിരിച്ചുവിളിച്ച് ഒരു ചുവപ്പുകാർഡിനുള്ള അവസരം ഇല്ലാതാക്കാമെന്ന് റയൽ കോച്ച് സിദാൻ കരുതി. എന്നാൽ, 77ാം മിനിറ്റിൽ ‘കലമുടച്ചത്’ റാമോസായിരുന്നു. എൽക്ലാസികോയിെല സ്ഥിരം വില്ലനായ സെർജിയോ റാമോസ് മെസ്സിെയ ഫൗൾ ചെയ്തതിന് ചുവപ്പുകാർഡ് കണ്ട് പുറത്ത്. ആദ്യ പകുതിയിൽ ഗാരത് ബെയ്ൽ പരിക്കേറ്റ് പുറത്തുപോയതിെൻറ ക്ഷീണത്തിലായിരുന്ന റയലിനിത് കൂനിന്മേൽ കുരുവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.