തോറ്റ ജപ്പാൻ ജയിച്ചപ്പോൾ അതിമനോഹരമായി പന്തുകളിച്ച സെനഗാൾ പ്രീക്വാർട്ടർ കാണാതെ പുറത്ത്. പോളണ്ടിനെ വീഴ്ത്തി, ജപ്പാനെ സമനിലയിൽ കുടുക്കി ഗ്രൂപ്പിൽ ഒന്നാമതായിരുന്ന തേരാങ്കയിലെ സിംഹങ്ങൾ കൊളംബിയയെ നേരിടുേമ്പാൾ നോക്കൗട്ട് ഉറപ്പിക്കാൻ ഒരു സമനില മതിയായിരുന്നു. ജപ്പാനോട് അനാവശ്യ തോൽവി വഴങ്ങിയ കൊളംബിയക്ക് ഒരു വിജയത്തിൽ കുറഞ്ഞ ഒന്നും നിലനിൽപിനു മതിയാകാത്ത അവസ്ഥയും.
സെർബിയക്കാരൻ റഫറി മെസിച്ചിെൻറ വിസിലിനൊപ്പം മുന്നേറിയ ആഫ്രിക്കൻ സിംഹങ്ങൾ ഏതു നിമിഷവും ഗോൾ നേടുമെന്ന മട്ടിലാണ് കളിച്ചത്. സൺ, ഇസ്മായിൽ സാർ, സാദിയോ മാനെ ത്രയങ്ങളുടെ ചന്തമേറിയ മുന്നേറ്റങ്ങളൊക്കെ കൊളംബിയൻ പ്രതിരോധ നിര തകർത്തു. അതും കടന്നു പറന്ന പന്തുകളെ 101ാം മത്സരത്തിനിറങ്ങിയ ഗോളി ഒാസ്പിന പിടിച്ചെത്തു.
പേശീവേദന കാരണം കാര്യമായി മുന്നേറാൻ കഴിയാതിരുന്ന ഹാമിഷ് റോഡ്രിഗസിനു കിട്ടിയ അവസരങ്ങളും പ്രയോജനപ്പെടുത്താനായില്ല. ആദ്യപകുതിയുടെ 15 മിനിറ്റുകൾ വിഖ്യാതരായ കൊളംബിയൻ ഫോർവേഡുകളുടെ ഒറ്റ ഷോട്ടും സെനഗാൾ ഗോളിയെ ലക്ഷ്യമാക്കി എത്തിയതുമില്ല.17ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ലിവർപൂൾ താരം മാനെയെ കാർലോസ് സാഞ്ചസ് തടുത്തിട്ടതിനു രണ്ടാമതൊന്ന് ചിന്തിക്കാതെ റഫറി പെനാൽറ്റി വിധിച്ചെങ്കിലും ‘വാറി’ൽ രക്ഷപ്പെട്ടു. പന്തിനൊപ്പം എത്താനാകാതെ വിഷമിച്ച ഹാമിഷ് പുറത്തുപോയി പകരക്കാരനായി ലൂയിസ് മ്യൂറൽ എത്തിയെങ്കിലും കൊളംബിയക്കാരുടെ മുന്നേറ്റനിര നിഷ്ക്രിയമായി നിലനിന്നു.
ഒരവസരത്തിൽ കളി ഒാസ്പിനയും സെനഗാൾ ഫോർവേഡുകളും തമ്മിലായി മാറിയപ്പോഴാണ് നാടകീയമായ കൗണ്ടർ മുന്നേറ്റം നടക്കുന്നതും കോർണർ പിറക്കുന്നതും. അത് മത്സരത്തിെൻറ വിധി നിർണയിക്കുന്നതായി. ഉയർന്നുവന്ന കോർണറിൽ ഉയർന്നുചാടി റൈറ്റ് ബാക് യെറീ മിന തലെവച്ചുകൊടുത്തപ്പോൾ അസാധ്യ ഫോമിലായിരുന്ന ഗോളി ഖാദിം എൻടിയായേക്ക് പറ്റിയ ഏക പിഴവും കൊളംബിയയുടെ വിജയഗോളുമായി. രസകരമെന്നു പറയട്ടെ രണ്ടാം പകുതിയിൽ കൊളംബിയക്കാരുടെ രണ്ടാമത്തെ ഷോട്ട് മാത്രമായിരുന്നു അത്. അങ്ങനെ ഏറ്റവും ചുരുങ്ങിയ അധ്വാനത്തിൽ ഏറ്റവും മികച്ച നേട്ടവുമായി ലാറ്റിനമേരിക്കൻ ഫുട്ബാൾ ആഫ്രിക്കൻ ഫുട്ബാൾ സൗന്ദര്യത്തെ മറികടന്നു.
സൂപ്പർ താരങ്ങൾക്കെല്ലാം വിശ്രമം നൽകി യുവ താരങ്ങളുമായാണ് ഗ്രൂപ് ‘ജി’യിൽ ഒന്നാം സ്ഥാനക്കാരാകാൻ ബെൽജിയവും ഇംഗ്ലണ്ടും കളിക്കാനിറങ്ങിയത്. പോയൻറിലും ഗോൾ ശരാശരിയിലും തുല്യരായതുകൊണ്ട് പുത്തൻ ഫെയർ േപ്ല നിയമം അനുസരിച്ചുവേണം ഒന്നാം സ്ഥാനക്കാരെ കണ്ടെത്താൻ എന്ന സ്ഥിതിവിശേഷവും ഉണ്ടായി. മത്സരം പുരോഗമിച്ചപ്പോൾ ബെൽജിയത്തിെൻറ ഡെൻേഡാക്കറും ടെലിമാൻസും മഞ്ഞക്കാർഡ് വാങ്ങിയതോടെ സമനില ഇംഗ്ലണ്ടിനെ ഒന്നാമതാക്കും എന്ന അവസ്ഥയായി.
ഇത് മനസ്സിലാക്കിയാവണം ബെൽജിയത്തിെൻറ മുന്നേറ്റങ്ങൾക്ക് ഗതിവേഗമുണ്ടായത്. ടെലിമാൻസിെൻറ നീണ്ട പാസുകൾ സ്വീകരിച്ച് എഡൻ ഹസാർഡിെൻറ സഹോദരൻ തോർഗനും മിച്ചി ബാറ്റ്ഷുവായിയും ഇംഗ്ലീഷ് ഗോൾമുഖത്ത് ആശങ്കയുടെ നിമിഷങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരവസരത്തിൽ ഗോളി പിക്ക്ഫോർഡിെൻറ കൈ ചോർന്നു പന്ത് ഗോൾ ലൈനിനു തൊട്ടടുത്ത് എത്തുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ബെൽജിയം ശക്തമായ മുന്നേറ്റങ്ങളുമായി ഇംഗ്ലീഷ് ഗോൾമുഖം വളഞ്ഞ് ആക്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ജോൺസും സ്റ്റോൺസും കാഹിലും ഉയർത്തിയ പ്രതിരോധം കടക്കാൻ അവർക്കായില്ല. പെെട്ടന്നാണ് ബെൽജിയം മധ്യനിര ലോങ് റേഞ്ചുകൾ പരീക്ഷിച്ചുതുടങ്ങിയത്.
പെനാൽറ്റി ബോക്സിന് അഞ്ചു മീറ്റർ മുന്നിൽനിന്ന് അദ്നാൻ യാനുസജ് തൊടുത്തുവിട്ട ഇടങ്കാലൻ ‘കർലിങ് ഷോട്ട്’ വളഞ്ഞു തിരിഞ്ഞു നേരെ പിക്ക്ഫോർഡിനെയും മറികടന്ന് ഇംഗ്ലീഷ്വലയിൽ വീണുകഴിഞ്ഞപ്പോൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കപ്പെട്ടു. തുടർന്ന് ബെൽജിയം കളി നിയന്ത്രിച്ചപ്പോൾ ഇംഗ്ലീഷ് മധ്യ -മുന്നേറ്റ നിരകളുടെ കടന്നുകയറ്റങ്ങൾ വിൻസെൻറ് കൊംപനിയുടെയും ഡെൻറ്റക്കറുടെയും കാൽക്കരുത്തിനു മുന്നിൽ തകർന്നുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.