ജിദ്ദ: പത്തുവർഷത്തെ ഇടവേളക്കു ശേഷം ലോകകപ്പ് യോഗ്യത സമ്മാനിച്ച ഡച്ച് കോച്ച് ബെർട് വാൻ മാർവികിനെ ഒഴിവാക്കി സൗദി അറേബ്യ പുതിയ പരിശീലകനെ നിയമിച്ചു. മുൻ അർജൻറീന കോച്ചും ദേശീയ താരവുമായ എഡ്ഗാഡോ ബൗസയാണ് പുതിയ കോച്ച്. 2018 റഷ്യ ലോകകപ്പിന് സൗദി യോഗ്യത ഉറപ്പിച്ച് പത്ത് ദിവസം തികയും മുമ്പാണ് പരിശീലക കസേരയിലെ ഇളക്കിപ്രതിഷ്ഠ.
എട്ടുമാസം അർജൻറീനയെ പരിശീലിപ്പിച്ച ബൗസയെ ടീമിെൻറ ദയനീയ പ്രകടനത്തെ തുടർന്ന് ഇൗ വർഷം ഏപ്രിലിലാണ് പുറത്താക്കിയത്. തുടർന്ന് യു.എ.ഇ ദേശീയ ടീം കോച്ചായിരുന്നു. സൗദി ഫുട്ബാൾ ഫെഡറേഷനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് മെർവികിെൻറ സ്ഥാനം തെറിക്കുന്നത്. അടുത്ത ലോകകപ്പിൽ ടീമിനെ ഒരുക്കുകയാവും ബൗസയുടെ ആദ്യ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.