സന്തോഷ്​ ട്രോഫി: ബംഗാളിന്​ രണ്ടാം ജയം; ചണ്ഡിഗഢ്​ മണിപ്പൂരിനെ തളച്ചു

കൊൽക്കത്ത: 72ാമത്​ സന്തോഷ്​ ​േട്രാഫി ടൂർണമ​െൻറ്​ ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ബംഗാൾ നില ശക്തമാക്കി. ഗ്രൂപ്​ എയിൽ മഹാരാഷ്​ട്രയെ ഒന്നിനെതിരെ അഞ്ച്​ ഗോളുകൾക്കാണ്​ ബംഗാൾ തകർത്തത്​. ഗ്രൂപിലെ മറ്റൊരു കളിയിൽ ചണ്ഡിഗഢ്​ മണിപ്പൂരിനെ 1^1ന്​ സമനിലയിൽ കുരുക്കി. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ്​ ആണിത്​. ആദ്യ കളിയിൽ ചണ്ഡിഗഢിനെ തകർത്തിരുന്ന കേരളം വെള്ളിയാഴ്​ച മണിപ്പൂരിനെ നേരിടും. 

ഹൗറ ശൈലേൻ മന്ന സ്​പോർട്​സ്​ കോംപ്ലക്​സിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന്​ പിന്നിൽനിന്ന ശേഷമായിരുന്നു ബംഗാളി​​െൻറ തിരിച്ചുവരവ്​. രണ്ടു​ േഗാൾ നേടിയ വിദ്യാസാഗർ സിങ്ങി​​െൻറ നേതൃത്വത്തിലായിരുന്നു ആതിഥേയരുടെ പടയോട്ടം. എട്ടാം മിനിറ്റിൽ ലിയാണ്ടർ ധർമൈയിലൂടെ മുന്നിൽ കടന്ന മഹാരാഷ്​ട്ര​ വലയിൽ പക്ഷേ ഇടവേളക്കുശേഷം ബംഗാൾ ഗോൾവർഷം നടത്തി. ​മൊനോതോഷ്​ സർക്കാർ (55), ജിതെൻ മർമു (62), വിദ്യാസാഗർ സിങ്​ (79, 82), രാജൻ ബർമൻ (89) എന്നിവരാണ്​ ഗോളുകൾ നേടിയത്​. 

ചണ്ഡിഗഢിനെതിരെ മണിപ്പൂരാണ്​ ആദ്യം ഗോൾ നേടിയത്​. 25ാം മിനിറ്റിൽ എൻഗാംഗ്​ബാം ന​വോച്ചയായിരുന്നു സ്​കോറർ. എന്നാൽ, 66ാം മിനിറ്റിൽ വിവേക്​ റാണയിലൂടെ എതിരാളികൾ ഒപ്പമെത്തി. രണ്ട്​ മത്സരങ്ങളിൽ ആറ്​ പോയൻറുള്ള ബംഗാളാണ്​ ഗ്രൂപ്പിൽ മുന്നിൽ. കേരളത്തിന്​ ഒരു കളിയിൽ മൂന്ന്​ പോയൻറുണ്ട്​. മണിപ്പൂരിനും ചണ്ഡിഗഢിനും രണ്ടു മത്സരങ്ങളിൽ ഒരു പോയൻറാണുള്ളത്​. ഒരു കളി കളിച്ച മഹാരാഷ​്ട്രക്ക്​ അക്കൗണ്ട്​ തുറക്കാനായിട്ടില്ല. 

Tags:    
News Summary - santosh trophy 2018- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT