സന്തോഷ്​ ട്രോഫി: ആഹ്ലാദത്തിമിർപ്പിൽ​ മൊഗ്രാലും 'ആസിഫിച്ച'യും

സന്തോഷ്​ ​ട്രോഫി നേട്ടത്തിൽ ആഹ്ലാദത്തിമിർപ്പിലാണ്​ മൊഗ്രാൽ നാടും അവരുടെ സ്വന്തം 'ആസിഫിച്ച'യും. ബംഗാളിനെ കീഴടക്കി കിരീടം ചൂടിയ കേരള ടീമി​​െൻറ മാനേജർ കൂടിയാണ്​ മൊഗ്രാൽ സ്വദേശിയായ പി.സി. ആസിഫ്​. 1918-ല്‍ രൂപീകരിച്ച മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെയാണ്​ ആസിഫ്​ ഫുട്​ബോളിലെത്തുന്നത്. കാസര്‍കോട് ഗവ. കോളജ് വിദ്യാർഥിയായിരിക്കെ അത്‌ലറ്റിക്‌സില്‍ നിന്നായിരുന്നു പി.സി ആസിഫ് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും താരമാകുന്നത്​. പഴയകാല സന്തോഷ് ട്രോഫി താരമായിരുന്ന പ്രൊഫ. പി.സി.എം കുഞ്ഞിയുടെ സഹോദര പുത്രനാണ്​ പി.സി. ആസിഫ്. നിലവിൽ ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറാണ്. 

കിരീടം ചൂടിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും, ഫുട്​ബോൾ ജീവിതത്തിൽ വരും നാളുകളിൽ ഇൗ നേട്ടം കൂടുതൽ പ്രചോദനമാകുമെന്നും പി.സി. ആസിഫ്​ മാധ്യമത്തോട്​ പറഞ്ഞു. ജില്ലയിലെ ഫുട്​ബോളിന്​ ശക്​തി പകരാൻ സന്തോഷ്​ട്രോഫി നേട്ടം മുതൽ കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ആസിഫിന് ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കണക്കുകൂട്ടിയിരുന്നു. ഓരോ നിമിഷവും താരങ്ങള്‍ക്കൊപ്പം കഴിച്ചുകൂട്ടി അവരില്‍ പുതിയ ഉണര്‍വും ആവേശവും പകര്‍ന്ന് കിരീടം ഒരു വിധേനയും നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മാനേജര്‍ എന്ന നിലയില്‍ ആസിഫ് പയറ്റിയിരുന്നു.

ക്ലബ്ബി​​െൻറ നൂറാം വാർഷിക പരിപാടികളും സന്തോഷ്​ട്രോഫി നേട്ടവും ഒരുമിച്ച്​ വന്നതി​​െൻറ സന്തോഷത്തിലാണ്​ ക്ലബ്ബ്​ പ്രവർത്തകരും മൊഗ്രാൽ എന്ന ഗ്രാമവും. മംഗലാപുരം അലോഷ്യസ്​ കോളജിലൂടെ കളിച്ച്​ തുടങ്ങി മംഗളൂർ യൂണിവേഴ്​സിറ്റിയുടെ നിറസാന്നിധ്യം. തുടർച്ചയായി ഏഴു വർഷം മംഗളൂർ സ്​പോർട്ടിങിനെ ദക്ഷിണ കന്നഡ ലീഗിൽ ചാമ്പ്യൻമാരാക്കി. മൊഗ്രാലിനോടൊപ്പം തന്നെ ഉപ്പള സിറ്റിസണ്ണിന്​ വേണ്ടിയും ബി.സി. ആസിഫ്​ കളിച്ചു. വർഷങ്ങളോളം ജില്ല ടീമിലെ ടോപ്പ്​ സ്​കോററായിരുന്നു. സ്വതസിദ്ദമായ ​ലോങ് റേഞ്ച്​ ഷോട്ടുകളും അതിവേഗവും ശരീരഭാഷയും ഗോളടി മികവും ആരാധകർക്കിടയിൽ ഗോളടിയന്ത്രം എന്ന ഒാമനപ്പേരും ചാർത്തി നൽകി.

ജില്ലക്ക്​ വേണ്ടി ഒരുപാട് വർഷം ബൂട്ട്​ കെട്ടുകയും ഒരു തവണ ക്യാപ്​റ്റനാവുകയും ചെയ്​തു. ഫുട്​ബോളിനായി തന്നെ ജീവിത ചലനങ്ങളെ ബന്ധിപ്പിച്ച നാടാണ്​ മൊഗ്രാൽ ബി.സി. ആസിഫും നാട്ടുകാരും അദ്ദേഹത്തി​​െൻറ കുടുംബവും ചേർന്ന്​ ഇൗ നാട്ടിൽ തന്നെ ഒരുപാട്​ കളിക്കാരെ വാർത്തെടുത്തിട്ടുണ്ട്. ബംഗളൂരു ഐ.ടി.ഐ., കര്‍ണാടക ടെലികോം, ഫെഡറേഷന്‍ കപ്പ്​ എന്നിവക്കായി കളിച്ച ഷാജഹാൻ, അദ്ദേഹത്തി​​െൻറ സഹോദരന്‍ സലിം അന്തര്‍ സര്‍വകലാശാല കിരീടം നേടിയ കോഴിക്കോട് സര്‍വകലാശാലാ ടീംഅംഗമായിരുന്നു. 

എഫ്‌.സി. കൊച്ചിനില്‍ ക്ഷണം ലഭിച്ച ഖാലിദ്, ടി.എം. ഷുഹൈബ്, റഷീദ് തുടങ്ങിയവരൊക്കെ കളത്തിലെ മിന്നുന്ന താരങ്ങളായിരുന്നു. മുന്‍കാലങ്ങളില്‍ പലപ്പോഴും സന്തോഷ് ട്രോഫിയില്‍ ജില്ലയില്‍ നിന്ന് മൂന്നും നാലുപേര്‍ കളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കെ.പി രാഹുലില്‍ മാത്രം ഒതുങ്ങിയത് കാസര്‍കോട്ടെ ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കിയിരുന്നുവെങ്കിലും രാഹുലിന്റെ പ്രകടനം ആ നിരാശ അകറ്റുന്നതായിരുന്നു. 2004 ​ൽ കിരീടം നേടിയ കേരള ടീമിൽ മുഹമ്മദ്​ റാഫി ഉൾപ്പെട്ടിരുന്നു

Tags:    
News Summary - santosh trophy 2018- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT