Posted On
date_range Updated On
date_range സന്തോഷ് േട്രാഫി യോഗ്യതാ റൗണ്ടിൽ തെലങ്കാനയോട് സമനില വഴങ്ങി കേരളം
നെയ്വേലി: സന്തോഷ് േട്രാഫി കിരീടം നിലനിർത്താനായി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ ആദ്യ അങ്കത്തിനിറങ്ങിയ കേരളത്തിന് ഗോൾരഹിത സമനില. തമിഴ്നാട്ടിലെ നെയ്വേലിയിൽ നടന്ന മത്സരത്തിൽ തെലങ്കാനയാണ് ഗോളടിക്കാൻ അനുവദിക്കാതെ ചാമ്പ്യന്മാരെ പിടിച്ചുകെട്ടിയത്.
ഇരുപകുതികളിലുമായി ഒരുഡസനോളം അവസരങ്ങൾ ലഭിച്ചെങ്കിലും എസ്. സീസണിനും സംഘത്തിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യപകുതിയിൽ ഗോൾ എന്നുറപ്പിച്ച ആറ് അവസരങ്ങളാണ് കേരളത്തിെൻറ ബൂട്ടിൽ തപ്പിത്തടഞ്ഞത്. എന്നാൽ, ഫിനിഷിങ്ങിൽ പാളിയത് ഉറപ്പിച്ച വിജയം അകറ്റി. ഒന്നാം നമ്പർ ഗോൾ കീപ്പർ വി. മിഥുൻ, പരിചയസമ്പന്നരായ രാഹുൽ രാജ്, സീസൺ, ജിതിൻ ജി എന്നിവർ െപ്ലയിൻ ഇലവനിൽ ഇടം നേടി. മധ്യനിര പന്ത് എത്തിച്ചുനൽകിയെങ്കിലും ക്രിസ്റ്റി ഡേവിസും മുഹമ്മദ് ഇനായത്തും നയിച്ച മുന്നേറ്റത്തിന് എതിരാളിയുടെ പ്രതിരോധം മുറിച്ച് വലകുലുക്കാനായില്ല.
ആദ്യ കളി സമനിലയിൽ പിരിഞ്ഞതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കേരളത്തിന് നിർണായകമായി. ആറിന് പുതുച്ചേരിക്കെതിരെയും എട്ടിന് സർവിസസിനെതിരെയും ജയിച്ചാലേ ചാമ്പ്യൻസംഘത്തിന് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാനാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.