സന്തോഷ് ട്രോഫി: സെമിയിൽ ഗോവയോട് തോറ്റ് കേരളം പുറത്ത്

21 വർഷത്തിന് ശേഷം ഗോവയിൽ വീണ്ടുമെത്തിയ സന്തോഷ് േട്രാഫി ഫുട്ബാൾ ടൂർണമെൻറിെൻറ സെമി ഫൈനലിൽ കേരളം ഒരിക്കൽകൂടി കണ്ണീരണിഞ്ഞു. 1996ൽ സെമിയിൽ തങ്ങളോട് തോറ്റ് മടങ്ങിയവരുടെ പിൻതലമുറയെയും അവർ വെറുംകൈയോടെ മടക്കിയയച്ചു ആതിഥേയർ. കൊട്ടും കുരവയുമായി ബംബോലിം ജി.എം.സി മൈതാനത്തിെൻറ ഗാലറിയിലിരുന്ന ''ഗോവ...ഗോവ''യെന്ന് ആർത്തുവിളിച്ച കാണികളുടെ കൈയടികളുടെ താളത്തിൽ ഒന്നിനെതിരെ രണ്ട് ഗോളടിച്ച്  ഫൈനലിലേക്ക് അവരുടെ വിക്ടറി മാർച്ച്. ലിസ്റ്റൻ കൊളാസോയുടെ (14, 36) ഇരട്ട ഗോളിനാണ് ഗോവയുടെ വിജയം. കേരളത്തിെൻറ ആശ്വാസ ഗോൾ 62ാം മിനിറ്റിൽ രാഹുൽ വി. രാജ് നേടി. ആദ്യ സെമിയിൽ മിസോറമിനെ (6^5) സഡൻ ഡെത്തിൽ വീഴ്ത്തി ബംഗാളും കലാശക്കളിയിലേക്ക് കടന്നു. മാർച്ച് 26ന് നടക്കുന്ന ഫൈനലിൽ ഗോവയും ബംഗാളും ഏറ്റുമുട്ടും.

 


കൊളാസോയുടെ ഇരട്ടയടി
ക്യാപ്റ്റൻ പി. ഉസ്മാനെ ബെഞ്ചിലിരുത്തി ഷെറിൻസാമിെൻറ നേതൃത്വത്തിലാണ് കേരളം തുടങ്ങിയത്. മുന്നേറ്റനിരയിൽ ജോബി ജസ്റ്റിനൊപ്പം സഹൽ അബ്ദുസ്സമദ് ഇറങ്ങി. ഇടക്കിടെ കേരള താരങ്ങൾ നടത്തിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങളൊഴിച്ചാൽ ഗോവയുടെ വരുതിയിലായിരുന്നു കളിയുടെ ആദ്യ പകുതി. സ്വന്തം കാണികളുടെ പിന്തുണയിൽ കളം നിറഞ്ഞ ആതിഥേയരെ പിടിച്ചുകെട്ടാൻ കേരള ഡിഫൻഡർമാർ വിയർപ്പൊഴുക്കി. മൂന്നാം മിനിറ്റിൽ അസ്ഹറുദ്ദീനിലൂടെ ആദ്യമായി ഗോവൻ ഗോൾപോസ്റ്റിനരികിൽ. ലിസ്റ്റൻ കൊളാസോയുടെ പ്രത്യാക്രമണത്തിൽ കേരള ക്യാമ്പ് പരുങ്ങി.

ഏഴാം മിനിറ്റിൽ ബ്രയാൻ മസ്കരാനസ് ഇടതുവിങ്ങിലൂടെ കുതിച്ചപ്പോൾ ഷെറിൻസാമിെൻറ ഇടപെടൽ ഗോൾ തടഞ്ഞു. ജിഷ്ണു ബാലകൃഷ്ണൻ പോസ്റ്റിലേക്കുതിർത്ത ലോങ് ഷോട്ടും ലക്ഷ്യം തെറ്റിപ്പറന്നു. മസ്കരാനസിെൻറ മറ്റൊരു മുന്നേറ്റം രാഹുൽ പ്രതിരോധിച്ചു. അസ്ഹർ-ജിഷ്ണു-സഹൽ സഖ്യത്തിെൻറ ശ്രമവും കേരളത്തിന് ഫലപ്രാപ്തിയിലെത്തിക്കാനായില്ല. ആർത്തുവിളിച്ച ഗാലറിയെ സാക്ഷിയാക്കി 14ാം മിനിറ്റിൽ ഗോവയുടെ ആദ്യ ഗോൾ. ഇടതുമൂലയിൽ നിന്ന് അസംപ്ഷൻ റെയ്മണ്ടിെൻറ പാസ്. അഡ്വാൻസ് ചെയ്ത ഗോൾകീപ്പർ മിഥുനെ മറികടന്ന് ലിസ്റ്റൻ കൊളാസോ പോസ്റ്റിലേക്ക് തട്ടിയിട്ടു (1-0).
 

സന്തോഷ് ട്രോഫി സെമിയിൽ ഗോവയോട് തോറ്റ കേരള ടീമിെൻറ നിരാശ
 


മുറിവേറ്റ കേരളം ഉണർന്നുകളിച്ചെങ്കിലും ഗോൾ മടക്കാനുള്ള ശ്രമങ്ങൾ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടു. കളി 30ാം മിനിറ്റിലേക്ക് നീങ്ങവെ ഗോവൻ മുന്നേറ്റക്കാർ കേരളത്തിന് അങ്കലാപ്പുണ്ടാക്കി. പെനാൽറ്റി ഏരിയയിൽ ജിഷ്ണുവിനെ ഫൗൾ ചെയ്തെങ്കിലും കേരള താരങ്ങളുടെ അപ്പീൽ റഫറി രാമസ്വാമി ശ്രീകൃഷ്ണ അനുവദിച്ചില്ല. ലിജോയുടെ േത്രായിൽ നിന്ന് ശ്രീരാഗ് തൊടുത്ത ഹെഡറും ഗോവൻ ഗോളി ബ്രൂണോ റയാൻ കൊളാസോ പിടിച്ചു. 36ാം മിനിറ്റിൽ വീണ്ടും ലിസ്റ്റൻ കൊളാസോ. വലതുവിങ്ങിലൂടെ കേരള താരങ്ങളെ ഓരോരുത്തരെയായി വെട്ടിച്ച് കുതിച്ച കൊളാസോ, തടുക്കാനുള്ള ഗോളിയുടെ ശ്രമത്തിനിടെ പോസ്റ്റിെൻറ ഇടത്തേയറ്റത്തേക്ക് പന്തടിച്ചു (2-0). 42ാം മിനിറ്റിൽ ബ്രയാൻ മസ്കരാനസിെൻറ ഷോട്ട് ഗോളി മിഥുൻ മുന്നോട്ടാഞ്ഞ് തടഞ്ഞിട്ടു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജോബിക്ക് മഞ്ഞക്കാർഡ്.

കേരളത്തിെൻറ മറുപടി
പരിക്കേറ്റ സീസണിന് ഉസ്മാനെ ഇറക്കിയാണ് കേരളം രണ്ടാം പകുതി തുടങ്ങിയത്. ഇതോടെ സഹൽ മധ്യനിരയിലേക്ക് മാറി. 48ാം മിനിറ്റിൽ ഗോവയുടെ മറ്റൊരു മുന്നേറ്റം. 55ാം മിനിറ്റിൽ ഗോൾ മടക്കാൻ സുവർണാവസരം കേരളത്തിനുണ്ടായി. അസ്ഹറുദ്ദീെൻറ േക്രാസിൽ പക്ഷേ പന്ത് വര കടത്താൻ ജിഷ്ണുവിനായില്ല. ജോബിയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു ഗോവൻ താരങ്ങൾ. 62ാം മിനിറ്റിൽ കേരളത്തിെൻറ ആശ്വാസഗോളെത്തി. കോർണർ കിക്കിൽനിന്നെത്തിയ പന്ത് തട്ടിയകറ്റാൻ ഗോവൻ താരങ്ങൾ കാലും തലയും ചലിപ്പിക്കുന്നതിനിടെ പോസ്റ്റിലേക്ക് രാഹുലിെൻറ ഹെഡർ (2-1). 
 


പിന്നെ സമനിലക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഗോവയാവട്ടെ പ്രതിരോധം ഭദ്രമാക്കാൻ കിണഞ്ഞു. കുറേ നേരം അവരുടെ ഗോൾമുഖത്ത് തന്നെയായിരുന്നു പന്ത്. രണ്ടാം ഗോളിനായി കേരള താരങ്ങളുടെ കഠിനാധ്വാനം. ജിഷ്ണുവിെൻറ േക്രാസിൽ ജോബിയുടെ ഷോട്ടും പോസ്റ്റിലേക്ക് ചെന്ന ലിജോയുടെ േത്രായും ഗോളി പിടിച്ചു. 76ാം മിനിറ്റിൽ ജോബിയെ ഫൗൾ ചെയ്തതിന് കേരളത്തിന് ഫ്രീ കിക്ക് ലഭിച്ചു. ജിജോയുടെ കിക്ക് വലയിൽ പറന്നിറങ്ങവെ ഗോളി തട്ടിയകറ്റി. തുടർച്ചയായി കേരളത്തിന് ലഭിച്ച കോർണറുകൾക്കിടയിൽ കൂട്ടപ്പൊരിച്ചിലും കൂട്ടിയിടിയും. 79ാം മിനിറ്റിലെ കോർണർ കിക്കിൽ രാഹുലിെൻറ ഹെഡർ പുറത്തേക്ക്. ഇടക്ക് ഗോവയെ ചെറുക്കാൻ ശ്രീരാഗ് നടത്തിയ ശ്രമം സെൽഫ് ഗോളിെൻറ വക്കോളമെത്തി. 84ാം മിനിറ്റിൽ അസ്ഹറുദ്ദീന് പകരം മുഹമ്മദ് പാറക്കോട്ടിൽ ഇറങ്ങി. അവസാന മിനിറ്റുകളിൽ ജോബിയും മുഹമ്മദും ഗോൾമുഖത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. 

 

Tags:    
News Summary - santhosh trophy 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT