മഡ്ഗാവ്: കേരളത്തിൽ വേനൽമഴ പെയ്യുമ്പോൾ ഗോവയിൽ ചൂടാണ്. ഒപ്പം കളിച്ചൂടും. സന്തോഷ് േട്രാഫി ഗ്രൂപ് ബി മത്സരത്തിൽ കേരളം വെള്ളിയാഴ്ച പഞ്ചാബിനെതിരെ ഇറങ്ങുന്നത് ആദ്യ കളിയിലെ വിജയം നൽകിയ ആവേശച്ചൂട് കരുത്താക്കിയാണ്. മരണഗ്രൂപ്പിൽ ഓരോ മത്സരവും കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്ന സ്ഥിതിക്ക് വിജയത്തിൽ കുറഞ്ഞൊന്നും രണ്ട് ടീമിനും വേണ്ട. സർദാർജിമാരുടെ കായികബലത്തെ കളിമികവ് കൊണ്ട് മറികടക്കാനായാൽ കേരളത്തിന് സെമി ഫൈനലിലേക്ക് സുഗമമായി വഴിവെട്ടാം. ബംബോലിം ജി.എം.സി മൈതാനത്താണ് ഇന്നത്തെ കേരളം-^പഞ്ചാബ് മത്സരം. തിലക്മൈതാനത്ത് റെയിൽവേസിനെ മഹാരാഷ്ട്രയും നേരിടും.
വിശ്രമത്തിെൻറ ഹാപ്പി മൂഡ് ബുധനാഴ്ചത്തെ റെയിൽവേസിനെതിരായ മത്സരത്തിന് ശേഷം വിശ്രമമൂഡിലായിരുന്നു കേരള ടീം. പേശീപ്രശ്നങ്ങൾക്ക് പരിഹാരം തേടി വ്യാഴാഴ്ച രാത്രിയും രാവിലെയും ഹോട്ടലിൽനിന്ന് ഐസ് ബാത്ത് നടത്തി. പാട്ടുകേട്ടും ടി.വിയിൽ ഇന്ത്യ-ആസ്േട്രലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കണ്ടുമാണ് ഉച്ച വരെ ചെലവഴിച്ചത്. ഹാട്രിക് നേടിയ ജോബി ജസ്റ്റിൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു. മുൻ ഇന്ത്യൻ താരം എൻ.പി. പ്രദീപ് ഉൾപ്പെടെയുള്ളവർ വിളിച്ചു.
വൈകുന്നേരം അസ്സോൽനയിലെ മൈതാനത്ത് പോയി ഒരു മണിക്കൂർ പരിശീലനത്തിന് ശേഷം ടീം തിരിച്ചെത്തി. മത്സരത്തിൽ പിറകിലാവുന്ന സാഹചര്യമുണ്ടായാൽ പതറരുതെന്നും അവസാന മിനിറ്റ് വരെ പോരാടണമെന്നുമാണ് താരങ്ങൾക്ക് പ്രത്യേകിച്ച് അണ്ടർ 21 കളിക്കാർക്ക് നൽകിയ ഉപദേശം. റെയിൽവേസിനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം വലിയ വിജയം നേടിയതും പരിശീലകർ ചൂണ്ടിക്കാട്ടി.
മുന്നേറാൻ പഴുതടക്കണം രണ്ടിനെതിരെ നാല് ഗോളിനാണ് റെയിൽവേസിനെ കേരളം തോൽപിച്ചത്. ഹാട്രിക്കുമായി ജോബി ജസ്റ്റിൻ മിന്നിത്തിളങ്ങിയപ്പോൾ ക്യാപ്റ്റെൻറ കളി കാഴ്ചവെച്ച പി. ഉസ്മാനും മുന്നിൽനിന്ന് നയിച്ചു. ടീമിെൻറ പ്രകടനത്തിൽ പക്ഷേ പൂർണതൃപ്തരല്ല മാനേജ്മെൻറ്. ഇതിനേക്കാൾ മികച്ച മാർജിനിൽ ജയിക്കാമായിരുന്നുവെന്ന അഭിപ്രായം താരങ്ങളുൾപ്പെടെ പങ്കുവെച്ചു. പ്രതിരോധത്തിലെ വീഴ്ച മൂലം ആദ്യം ഗോൾ വഴങ്ങിയെങ്കിലും തുടരെ നാല് തവണ സ്കോർ ചെയ്ത് തകർപ്പൻ ജയത്തിെൻറ വക്കിൽ നിൽക്കുകയായിരുന്നു കേരളം. മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ശേഷിക്കെ രണ്ടാം ഗോൾ വീണത് ചെറിയ തോതിൽ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ആ വീഴ്ച കൂടി പരിഹരിക്കാനുള്ള ശ്രമമാണ് ഇന്ന് നടത്തുക.
ഗ്രൂപ് ബിയിൽ ഇതിനകം രണ്ട് മത്സരങ്ങൾ കളിച്ച പഞ്ചാബിനും മിസോറമിനും ഓരോ ജയവും സമനിലയുമായി നാല് പോയൻറാണുള്ളത്. രണ്ടിലും തോറ്റ റെയിൽവേസും ആദ്യ കളിയിൽ പരാജിതരായ മഹാരാഷ്ട്രയും പൂജ്യരായി നിൽക്കുന്നു. മൂന്ന് പോയൻറുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് കേരളം ഇപ്പോൾ. ആദ്യ രണ്ട് ടീമുകൾക്കാണ് സെമി ഫൈനൽ പ്രവേശനമെന്നതിനാൽ പഞ്ചാബിനെതിരായ ജയത്തിലൂടെ മുന്നിലെത്തുകയാണ് കേരളത്തിെൻറ ലക്ഷ്യം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ തോൽക്കാതിരുന്നാൽ അവസാന നാലിൽ സ്ഥാനം ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.