കോഴിക്കോട്: ഐ.എസ്.എല്‍ ആരവങ്ങളിലൂടെ 2016 ഓര്‍മയിലേക്ക്. ഇനി പുതുവര്‍ഷത്തെ സന്തോഷത്തിന്‍െറ നാളുകളാക്കാന്‍ സന്തോഷ് ട്രോഫിയും. ദക്ഷിണ മേഖല യോഗ്യത മത്സരത്തിനുള്ള കേരള ടീം ശനിയാഴ്ച കോഴിക്കോട്ടത്തെി. ക്യാപ്റ്റന്‍ പി. ഉസ്മാന്‍, പരിശീലകന്‍ വി.പി. ഷാജി എന്നിവരടങ്ങുന്ന സംഘത്തെ ജില്ല ഫുട്ബാള്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. സംഗീതവും ഫുട്ബാളും ഒരുപോലെ നെഞ്ചിലേറ്റുന്ന കോഴിക്കോട്ടുകാര്‍ക്ക് നാഗ്ജിക്കുശേഷം വീണ്ടുമൊരു ഫുട്ബാള്‍ വിരുന്ന്. ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്ന മലബാറുകാര്‍ക്കും പ്രതീക്ഷിക്കാതെ കിട്ടിയ പുതുവത്സര സമ്മാനമാണ് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ജനുവരി അഞ്ചുമുതലാണ് ദക്ഷിണ മേഖല മത്സരങ്ങള്‍ ആരംഭിക്കുന്നത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 20 അംഗ കേരള ടീമില്‍ 11പേരും പുതുമുഖങ്ങളാണ്. ആറുപേര്‍ 19 വയസ്സിനു താഴെയുള്ളവര്‍. കാര്യമായ മത്സര പരിചയമില്ളെങ്കിലും മികച്ച യുവനിര ടീമിനെയാണ് തെരഞ്ഞെടുത്തതെന്ന് പരിശീലകന്‍ പി.വി. ഷാജിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. രാവിലെ കോഴിക്കോട്ടത്തെിയ കേരള ടീം വിശ്രമത്തിനുശേഷം വൈകീട്ട് രണ്ടുമണിക്കൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ജനുവരി അഞ്ചിന് ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ കേരളം, പുതുച്ചേരിയെ നേരിടും. ടീമുകള്‍ക്ക് പരിശീലനം നടത്താന്‍ മെഡിക്കല്‍ കോളജ് സ്റ്റേഡിയവും ദേവഗിരി കോളജ് ഗ്രൗണ്ടുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.