സാഫ് വനിത ഫുട്ബാള്‍: ഇന്ത്യക്ക് കിരീടം

സിലിഗുരി: സാഫ് വനിത ഫുട്ബാള്‍ കിരീടം തുടര്‍ച്ചയായി നാലാം തവണയും ഇന്ത്യക്ക്. ഫൈനലില്‍ ബംഗ്ളാദേശിനെ 3-1ന് തോല്‍പിച്ചാണ് ആതിഥേയരുടെ കിരീടനേട്ടം. ദാങ്മയ് ഗ്രേസിന്‍െറ ഗോളിലൂടെ തുടക്കത്തില്‍ ഇന്ത്യ ലീഡ് നേടിയെങ്കിലും ആദ്യ പകുതി പിരിയും മുമ്പേ സമനില വഴങ്ങി.

രണ്ടാം പകുതിയില്‍ സസ്മിത മാലികും ഇന്ദുമതിയും രണ്ട് ഗോള്‍ കൂടി നേടി ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. 2010, 2012, 2014 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ കിരീടമണിഞ്ഞത്.

Tags:    
News Summary - saf football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.