Posted On
date_range Updated On
date_range 2018 ലോകകപ്പ് ‘സാബിവാക’ ഭാഗ്യചിഹ്നം
മോസ്കോ: സ്റ്റൈലന്‍ കണ്ണട ഫിറ്റ് ചെയ്ത് സന്തോഷത്തോടെ ഗോളിലേക്ക് പന്തുതട്ടുന്ന ചെന്നായ്ക്കുട്ടി. റഷ്യയില്‍ നടക്കുന്ന 2018ലെ ലോകകപ്പ് ഫുട്ബാളിന്‍െറ ഭാഗ്യചിഹ്നമാണിത്. ഒരു മാസമായി നടന്ന ഓണ്‍ലെന്‍ വോട്ടിങ്ങിനൊടുവിലാണ് ‘സാബിവാക’ എന്ന പേരുള്ള ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. ഗോളടിക്കുന്നവന് എന്നാണ് സാബിവാകയുടെ അര്‍ഥം. പൂച്ചയെയും കടുവയെയും മറികടന്നാണ് ചെന്നായ് ഭാഗ്യചിഹ്നമായത്. പത്തു ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. അഞ്ചു ലക്ഷത്തിലേറെ വോട്ട് സാബിവാകക്ക് ലഭിച്ചു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, സോചി തുടങ്ങിയ 11 നഗരങ്ങളിലാണ് 2018ലെ ലോകകപ്പ് അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.