‘രാവുറങ്ങാത്ത നഗരം’ എന്ന പേരുകൂടിയുണ്ട് മോസ്കോ നഗരത്തിന്. ഈ പേര് അക്ഷരാർഥത്തിൽ ശരിവെക്കുന്നുണ്ട് ഇവിടത്തെ ഓരോ വീഥിയും. പുലർച്ച മൂന്നിനുതന്നെ നേരം പരപരാ വെളുത്തിരിക്കും. രാത്രി 9.30 വരെ പകൽതന്നെ. അതിനുശേഷവും ഇവിടത്തെ തെരുവുകൾ ഇരുട്ടുന്നില്ല. ദീപാലങ്കാരങ്ങളുടെ ഒരു വർണവിസ്മയം നമ്മെ കാത്തുനിൽക്കുന്നുണ്ട് ഇവിടങ്ങളിലെല്ലാം. റഷ്യ എന്ന് കാണുമ്പോഴെല്ലാം കൂട്ടായിവരുന്ന ഒരു ചിത്രമുണ്ട്, ദൃശ്യങ്ങളിൽ കണ്ട് അമ്പരന്ന ആ നിർമിതിക്കു മുന്നിലാണ് ഞാൻ ചെന്നുനിന്നത്- സെൻറ് ബേസിൽസ് കത്തീഡ്രൽ. വലതുഭാഗത്ത് റഷ്യൻ പ്രസിഡൻറ് പുടിെൻറ ഓഫിസ് സമുച്ചയമടക്കം ഉൾക്കൊള്ളുന്ന ക്രെംലിൻ കൊട്ടാരവും ഇടത്ത് ‘ഗം’ ട്രേഡിങ് സെൻററും (ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് മാൾ).
ലോകം ഷോപ്പിങ് മാൾ എന്ന സങ്കൽപം ചിന്തിക്കുന്നതിനു മുമ്പ് പൂർത്തിയായ ആർക്കിടെക്ചറൽ അത്ഭുതം. സ്റ്റേറ്റ് ഡിപ്പാർട്മെൻറ് സ്റ്റോർ എന്നർഥം വരുന്ന റഷ്യൻ വാക്കാണ് ഗം (GUM). ഇതിെൻറ പണി പൂർത്തിയായത് അന്നത്തെ പ്രമുഖ എൻജിനീയർ വ്ലാദിമിർ ഷുകോവിെൻറ നേതൃത്വത്തിൽ 1890കളിൽ. ഫുട്ബാൾ കാണാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഒട്ടുമിക്ക ആരാധകരും പലപ്രാവശ്യം എത്തുന്നുണ്ടിവിടെ.
ഞങ്ങൾ ഇവിടെ നിൽക്കുന്നതിനിടയിലെപ്പോഴോ മേളപ്പെരുമയുമായി ഒരു ചെണ്ടവാദ്യ സംഘം പെരുമ്പറ കൊട്ടിയെത്തിയത് കൗതുകമായി. 12 പേരുള്ള സംഘത്തിൽ പകുതിയും സ്ത്രീകളാണ്. നല്ല ഒന്നാന്തരം മേളക്കൊഴുപ്പ്. കൂടെ താളമിട്ട് ഒട്ടനവധി കാണികളും ചേർന്നപ്പോൾ തെരുവ് അക്ഷരാർഥത്തിൽ പൂരപ്പറമ്പായി. റഷ്യൻ നാടൻ കലകൾ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ അക്കാദമിയിലെ അംഗങ്ങളാണിവർ. റഷ്യയിലെ വിവിധ കോണുകളിൽ ഇവർ ഇത്തരം പ്രകടനവുമായി ചുറ്റിക്കറങ്ങുന്നു.
ആധുനിക സാങ്കേതികവിദ്യ എങ്ങനെ ഏറ്റവും ഫലപ്രദമായി നഗരങ്ങളിൽ ഉപയോഗിക്കുന്നുവെന്നു കാണണമെങ്കിൽ നിങ്ങൾ ഇനി റഷ്യയിൽ വന്നാൽ മതി. ഇവിടത്തെ പ്രകൃതിവിഭവങ്ങളെ സഞ്ചാരികളുടെ മനസ്സിൽ ചിരപ്രതിഷ്ഠമാക്കി മാറ്റുംവിധം അത്ര മനോഹരമാക്കിയിട്ടുണ്ട് അധികൃതർ. കുറഞ്ഞ കാലംകൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു നടപ്പാത വശ്യമനോഹരവും അതിലുപരി അത്ഭുതവുമാണ്. താങ്ങിനിർത്താൻ ഒറ്റത്തൂണുകളുമില്ലാതെ മോസ്കോ നദിക്ക് കുറുകെ ഒരു തൂക്കുപാലം. ഇതിനു മുകളിൽ ഏകദേശം അരക്കിലോമീറ്ററെങ്കിലും നടക്കാനുണ്ടാവും.
സൂര്യാസ്തമയ സമയത്തെ മോസ്കോ നഗരത്തെ കൺനിറയെ കാണാൻ നല്ല ഒരു ലൊക്കേഷനാണ് ഇവിടം. ഈ മേൽപാലത്തിെൻറ തുടക്കം മുതലുള്ള ജോലികൾ ഉൾക്കൊള്ളിച്ച് നിർമാണ പുരോഗതി സവിസ്തരം പ്രതിപാദിക്കുന്ന വിഡിയോ അവതരണവും ഈ യാത്രയുടെ ഒടുവിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. പുതിയതും പഴയതുമായ ‘അർബാത്ത്’ സ്ട്രീറ്റുകളിലൂടെ രുചിമേളവും സാഹസികതയും വരയും വായനയും സമ്മിശ്രമായി സമ്മേളിച്ച മറ്റൊരു വൈകിയ സായന്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.