റൊണാൾഡോക്ക്​ ഇരട്ട ​േഗാൾ; യുവൻറസിന്​ ജയം

ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം മ​ത്സ​ര​ത്തി​ലും ഗോ​ൾ നേ​ടി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മി​ക​വി​ൽ യു​വ​ൻ​റ​സി​ന്​ ജ​യം. ഫ്ലോ​റ​ൻ​റീ​ന​യെ മൂ​ന്ന് ഗോ​ളി​നാ​ണ്​ മൗ​റീ​​സി​യോ സാ​രി​യു​ടെ യു​വ​ൻ​റ​സ്​ കീ​ഴ​​ട​ക്കി സീ​രി എ​യി​ൽ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

40ഉം 80​ഉം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി റൊ​ണാ​ൾ​ഡോ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ധി​ക​സ​മ​യ​ത്ത്​ മാ​റ്റ്​ ഡി​ലൈ​റ്റ്​ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. അ​വ​സാ​ന ഒ​മ്പ​ത്​ ക​ളി​ക​ളി​ൽ 14 ഗോ​ൾ നേ​ടി​യ റൊ​ണാ​ൾ​ഡോ, ലീ​ഗി​ലെ മൊ​ത്തം നേ​ട്ടം 19 ഗോ​ളാ​ക്കി. ക​ഴി​ഞ്ഞ ക​ളി​യി​ൽ നാ​​പ്പോ​ളി​യോ​ട്​ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗോ​ളി​ന്​ തോ​റ്റ​തി​​െൻറ ക്ഷീ​ണം മാ​റ്റാ​നും ഒ​ന്നാം സ്ഥാ​ന​ത്തി​ന്​ ത​ൽ​ക്കാ​ലം ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നും യു​വ​ൻ​റ​സി​നാ​യി.

Tags:    
News Summary - ronaldo- Juventus -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.