Posted On
date_range Updated On
date_range റോണോയുടെ ഗോളിൽ യുവൻറസിന് ജയം
റോണോൾഡോയുടെ ഇരട്ട ഗോൾ മികവിൽ സാംപ്ദോറിയെക്കെതിരായ മൽസരത്തിൽ ജയമാഘോഷിച്ച് യുവൻറസ്. രണ്ടാം മിനുട്ടി ൽ തന്നെ റോണോൾഡോ യുവൻറസിനായി ഗോൾ നേടി. 65ാം മിനുട്ടിൽ പെനാൽട്ടിയിലുടെയായിരുന്നു റോണോൾഡോയുടെ രണ്ടാം ഗോൾ.
മൽസരത്തിലെ ഇരട്ട ഗോളുകളോടെ പുതിയൊരു റെക്കോർഡും ക്രിസ്റ്റ്യാനോ തെൻറ പേരിൽ കുറിച്ചു. സെരി എയിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടുന്ന പോർച്ചുഗീസ് താരമെന്ന നേട്ടമാണ് റൊണാൾഡോയെ തേടിയെത്തിയത്. ഇക്കുറി യുവൻറസിലെത്തിയ റൊണാൾഡോയുടെ 13-ാം സെരി എ ഗോളായിരുന്നു കഴിഞ്ഞ ദിവസം റോണോൾഡോ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.