Posted On
date_range Updated On
date_range ‘നെയ്മർ ഓഫ് മഡ്രിഡ്’
ബെർണബ്യൂവിനെ ഇളക്കിമറിച്ച് ആദ്യമൊരു ഇടങ്കാലൻ േഷാട്ടിെൻറ ചാരുത. തൊട്ടുപിന്നാ ലെ വലയുടെ മൂലയിലേക്ക് പന്തിനെ ഒളിച്ചുകടത്തിയ ഒന്നാന്തരെമാരു േപ്ലസിങ് ഹെഡർ. അ വസാനം എതിരാളിയുമായുള്ള ബലാബലത്തിനിടയിലും ലക്ഷ്യത്തിലേക്ക് പന്തിനെ വഴിതിരി ച്ചുവിട്ട വലങ്കാലൻ ഫിനിഷിങ് ടച്ച്.
താരോദയത്തിലേക്ക് നേരത്തേ സൂചനകൾ നൽകിക ്കഴിഞ്ഞ റോഡ്രിഗോ സിൽവ ഡി ഗോയെസ് എന്ന റോഡ്രിഗോയുടെ പ്രതിഭാശേഷിയുടെ വിളംബരമായിരുന്നു ഗലാറ്റസറായിക്കെതിരായ ആ ‘ഫെർഫക്ട് ഹാട്രിക്’. ക്രിസ്റ്റ്യാനോ റൊണാൾഡോക്കുേശഷം മതിമറന്നാഘോഷിക്കാൻ ഒരു താരത്തെ തേടുന്ന റയൽ ആരാധകർക്ക് സൗഭാഗ്യമായി മാറുകയാണ് 18 വയസ്സു മാത്രമുള്ള ബ്രസീലുകാരൻ.
ബ്രസീലിൽ സാേൻറാസിന് കളിക്കുേമ്പാൾ അവെൻറ വിളിപ്പേര് ‘മിന്നൽ’ എന്നായിരുന്നു. കളിയെ അത്രമേൽ പ്രണയിച്ച്, കളിക്കാരനാകുന്നത് സ്വപ്നം കണ്ടുനടന്ന പിതാവ് എറികിെൻറ സ്വപ്നങ്ങൾക്കൊപ്പമാണ് റോഡ്രിഗോയുടെ പന്തടക്കം. ഒരുപാടുകാലം കളിക്കാരനെന്ന നിലയിൽ പന്തുതട്ടിയെങ്കിലും രണ്ടാം ഡിവിഷൻ ടീമുകൾക്കൊപ്പം കരിയർ ചെലവിടേണ്ടിവന്ന നിരാശയിൽനിന്നാണ് മകനെ ഒന്നാംകിട താരമാക്കാനുള്ള എറികിെൻറ ദൃഢനിശ്ചയം.
ബ്രസീൽ താരമായ നെയ്മറിനെ ഒരുപാടിഷ്ടപ്പെടുന്ന റോഡ്രിഗോ അദ്ദേഹത്തിെൻറ പാത പിൻപറ്റുകയാണ് തെൻറ ഉന്നമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റയലിനുവേണ്ടി ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന വിശേഷണം സ്വന്തമാക്കിയ പ്രകടനത്തിനിടെ, തെൻറ പേര് ബെർണബ്യൂവിലെ ഗാലറി പ്രകീർത്തിക്കുന്നത് ചെറുപ്പംമുതൽ കണ്ട സ്വപ്നത്തിെൻറ സാക്ഷാത്കാരമായിരുന്നുവെന്ന് താരം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.