Posted On
date_range Updated On
date_range റോബിൻ വാൻ പേഴ്സി വിരമിക്കുന്നു
ആംസ്റ്റർഡാം: നെതർലൻഡ്സിെൻറ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റോബിൻ വാ ൻ പേഴ്സി കളി മതിയാക്കുന്നു. ദേശീയ ടീമിൽനിന്നും നേരത്തെ തന്നെ വിരമിച്ച താരം ഡച്ച് ഫുട്ബാൾ ക്ലബ് ഫെയ്നൂർദിനു വേണ്ടി ഇൗ സീസൺ പൂർത്തിയാക്കിയതിനു ശേഷമാണ് ബൂട്ടഴിക്കുന്ന കാര്യം അറിയിച്ചത്.
നെതർലൻഡ്സിനായി നൂറിലധികം മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ താരം 50 ഗോളുകളും നേടിയിട്ടുണ്ട്. 2001-04വരെ ഫെയ്നൂർദിനായി ബൂട്ടണിഞ്ഞ താരം പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സനലിലെത്തി. നീണ്ട എട്ടു വർഷത്തോളം ഗണ്ണേഴ്സിനൊപ്പമായിരുന്നു. 2012 മുതൽ 2015വരെ മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.