റ​യ​ലി​ന്​ ജ​യം; ഒ​ന്നാ​മ​ത്​

മ​ഡ്രി​ഡ്​: എ​സ്​​പാ​ന്യോ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്ത് റ​യ​ൽ മ​ഡ്രി​ഡി​​​െൻറ കു​തി​പ്പ്. സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ​ സി​ന​ദി​ൻ സി​ദാ​നും സം​ഘ​വും തു​ട​ർ​ച്ച​യാ​യ ഒ​മ്പ​തു​ മ​ത്സ​ര​ങ്ങ​ൾ പ​രാ​ജ​യ​മ​റി​യാ​തെ പൂ​ർ​ത്തി​യാ​ക്കി.

ഗാ​ര​ത്​ ബെ​യ്​​ലും ഏ​ഡ​ൻ ഹ​സാ​ഡു​മി​ല്ലാ​തെ ഇ​റ​ങ്ങി​യ റ​യ​ലി​നാ​യി ഗോ​ള​ടി​ച്ചും അ​ടി​പ്പി​ച്ചും ഫ്ര​ഞ്ച്​ താ​രം ക​രീം ബെ​ൻ​സേ​മ മി​ന്നി​ത്തി​ള​ങ്ങി. 37ാം മി​നി​റ്റി​ൽ ബെ​ൻ​സേ​മ​യു​ടെ പാ​സി​ൽ നി​ന്ന്​ മ​റ്റൊ​രു ഫ്ര​ഞ്ച്​ താ​രം റാ​ഫേ​ൽ വ​രാ​നെ റ​യ​ലി​​നാ​യി ആ​ദ്യം വ​ല​കു​ലു​ക്കി. മ​ത്സ​രം തീ​രാ​ൻ 11 മി​നി​റ്റ്​ മാ​​ത്രം ശേ​ഷി​ക്കെ ബെ​ൻ​സേ​മ​യു​ടെ ബൂ​ട്ടി​ൽ​നി​ന്ന്​ വി​ജ​യ​ഗോ​ളും പി​റ​ന്നു.

83ാം മി​നി​റ്റി​ൽ റ​യ​ൽ ഡി​ഫ​ൻ​ഡ​ർ ഫെ​ർ​ലാ​ൻ​ഡ്​ മെ​ൻ​ഡി ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ വി​യ്യാ റ​യ​ലി​നെ​തി​രെ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി. 15 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന്​ 34​ പോ​യ​ൻ​റു​മാ​യി​ റ​യ​ൽ ഒ​ന്നാ​മ​താ​ണ്​.

Tags:    
News Summary - real mandrid win against espanyol -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.