പെനാൽറ്റി രക്ഷിച്ചു; വിജയവഴിയിൽ തിരിച്ചെത്തി റയൽ മഡ്രിഡ്

മഡ്രിഡ്​: ലെവാ​ൻറക്കെതിരെ രണ്ടു പെനാൽറ്റി ഭാഗ്യത്തിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മഡ്രിഡ്​. ഇരു പകുതിയിലായി ലഭിച്ച പെനാൽറ്റികൾ വലയിലെത്തിച്ച്​ കരീം ബെൻസേമയും ഗാരത്​ ബെയ്​ലുമാണ്​ റയലിന്​ വിലപ്പെട്ട മൂന്നു​ പോയൻറ്​ സ മ്മാനിച്ചത്​. 43ാം മിനിറ്റിലായിരുന്നു ബെൻസേമയുടെ ഗോൾ. എന്നാൽ, ലെവാ​​െൻറ സ്​ട്രൈക്കർ റോജറിലൂടെ(60) എതിരാളികൾ ഒപ്പം പിടിച്ചു.

വിജയ ഗോളിനായി ഒാടുന്നതിനിടയിൽ വീണ്ടും പെനാൽറ്റി ഭാഗ്യം റയലിനെ തേടിയെത്തി. ബെൻസേമക്ക്​ പകരക്കാരനായിറങ്ങിയ ഗാരത്​ ബെയ്​ൽ (78) അവസരം മുതലാക്കുകയും ചെയ്​തു. റയൽ പ്രതിരോധ താരം നാച്ചോ ഫെർണാണ്ടസും ലെവാ​​െൻറയുടെ മധ്യനിര താരം റൂബൻ റോചിനയും ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതോടെ ഇരുനിരയിലും 10 പേരുമായാണ്​ അവസാനത്തിൽ കളിതുടർന്നത്​.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്​ലറ്റികോ മഡ്രിഡ്​ 2-0ത്തിന്​ വിയ്യാറയലിനെ തോൽപിച്ചു. അൽവാരോ മൊറാറ്റ(31), സോൾ നീഗസ്​(88) എന്നിവരാണ്​ അത്​ലറ്റികോക്കായി ഗോൾ നേടിയത്​. ബാഴ്​സക്കു(57 പോയൻറ്​) പിറകിൽ രണ്ടും മൂന്നും സ്​ഥാനത്താണ്​ അത്​ലറ്റികോയും(50) റയൽ മ​ഡ്രിഡും(48).

Tags:    
News Summary - Real Madrid- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT