Posted On
date_range Updated On
date_range കിങ്സ് കപ്പ്: പെനാൽറ്റി ഗോളിൽ റയലിന് ജയം
മഡ്രിഡ്: കിങ്സ് കപ്പിൽ റയൽ മഡ്രിഡിന് ജയത്തോടെ തുടക്കം. ഫുവൻലബ്രഡക്കെതിരായ എവേ മത്സരത്തിൽ രണ്ടാം പകുതിയിലെ രണ്ടു പെനാൽറ്റി ഗോളിലാണ് റയലിെൻറ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സെർജിയോ റാമോസ്, ലൂക മോഡ്രിച്, ഇസ്കോ തുടങ്ങി മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് സിനദിൻ സിദാൻ ടീമിനെ കളത്തിലിറക്കിയത്.
ചെറിയ ക്ലബിനെതിരെ എളുപ്പം ജയിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും മത്സരം കടുപ്പമായിരുന്നു. ആദ്യ പകുതിയിൽ റയലിന് ഗോളുകൾ നേടാനേ സാധിച്ചില്ല. രണ്ടാം പകുതിയിൽ 63ാം മിനിറ്റിലും 80ാം മിനിറ്റിലും ലഭിച്ച രണ്ടു പെനാൽറ്റിയാണ് റയലിനെ രക്ഷിക്കുന്നത്. ബാഴ്സലോണ റയൽ മോർസിയയെ 3-0ത്തിന് തോൽപിച്ച് കിങ്സ് കപ്പിൽ ജയത്തോടെ തുടക്കമിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.