അബൂദബി: സൂപ്പർ താരം ഗാരത് ബെയ്ലിെൻറ ഹാട്രിക്കിെൻറ കരുത്തിൽ റയൽ മഡ്രിഡ് ക്ലബ് ലോകകപ്പ് ൈഫനലിൽ കടന്നു. ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാെൻറ കാഷിമ ആൻഡ്ലേഴ്സിെന 3-1നാ ണ് യൂറോപ്യൻ ജേതാക്കളായ റയൽ തോൽപിച്ചത്.
11 മിനിറ്റിനിടെ (44, 53, 55) മൂന്നു വട്ടം എതിർ വല കുലുക്കിയ ബെയ്ൽ ചാമ്പ്യൻഷിപ് ചരിത്രത്തിലെ വേഗമേറിയ ഹാട്രിക്കിനും ഉടമയായി. ടൂർണമെൻറിൽ നാലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിന് തൊട്ടടുത്താണ് റയൽ. നിലവിൽ മൂന്ന് ലോക ക്ലബ് കിരീടങ്ങളുമായി റയലും ബാഴ്സലോണയും ഒപ്പത്തിനൊപ്പമാണ്. ശനിയാഴ്ചത്തെ ഫൈനലിൽ ആതിഥേയരായ യു.എ.ഇയിൽനിന്നുള്ള അൽെഎൻ എഫ്.സിയാണ് എതിരാളി.
അബൂദബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ബെയ്ലിെൻറ തേർവാഴ്ചയായിരുന്നു. ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ശേഷം മൂന്ന് ക്ലബ് ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന താരമായി വെയിൽസ് വിംഗർ. ഇടതുവിങ് ബാക്ക് മാഴ്സലോയുമായി ഒത്തിണക്കത്തോടെ കളിച്ച ബെയ്ൽ, കരീം ബെൻസേമയുമായും പരസ്പര ധാരണ പുലർത്തി. രണ്ടു വട്ടം മാഴ്സലോയുടെ പാസിൽനിന്ന് സ്കോർ ചെയ്ത ബെയ്ൽ ഒരു തവണ എതിർതാരത്തിെൻറ പിഴവ് മുതലെടുത്തും ലക്ഷ്യംകണ്ടു. 78ാം മിനിറ്റിൽ ഷോമ ദോയ് ആണ് കാഷിമയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.