2014ൽ സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് ചേക്കേറിയത് മുതൽ ഇവാൻ റാകിറ്റിച് കാംപ് നൗവിലെ മികച്ച കളിക്കാര നായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ബാഴ്സയിലെ പലരും നേരിട്ട ഭാഗ്യദോഷം റാകിറ്റിച്ചിനെയും ബാധിച്ചു. ടീമിലെ ചില വമ്പൻ സ്രാവുകളുടെ നിഴലാവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ഏത് കളിക്കാരൻ എത്രത്തോളം സ്ഥിരത കാട്ടിയാലും, എത്രത്തോളം മികച്ച രീതിയിൽ കളിച്ചാലും ബാഴ്സയിലെ കിരീടം വെക്കാത്ത രാജാവ് ലയണൽ മെസ്സി തന്നെ.
അടുത്ത സീസണി ൽ ബാഴ്സയിലുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായ റാകിറ്റിച് സമീപകാലത്തായി ക്ലബുമായി അത്ര രസത്തിലല്ല തുടരുന്നത് . ഇത്തരം പ്രതിസന്ധികൾ നിലനിൽക്കേ, വിവാദമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. 2018ലെ റഷ്യൻ ലോകകപ്പിെൻറ ഗ്രൂപ്പ് ഘട്ടമത്സരത്തിൽ റാകിറ്റിച്ചിെൻറ ടീമായ ക്രൊയേഷ്യ മെസ്സിയുടെ അർജൻറീനയെ പരാജയപ്പെടുത്തിയിരുന്നു.
മൂന്ന് ഗോളിനായിരുന്നു ക്രൊയേഷ്യയുടെ വമ്പൻ വിജയം. അന്ന് അവസാന ഗോൾ അടിച്ചതാകട്ടെ റാകിറ്റിചും. ഇൗ വിജയത്തിെൻറ ഒാർമ പുതുക്കലെന്നപോലെ റാകിറ്റിച് ഇൻസ്റ്റയിൽ ചില ചിത്രങ്ങൾ പങ്കുവെച്ചു. പന്തുമായി ചീറിപ്പായുന്ന റാകിറ്റിച്ച് വീണു കിടക്കുന്ന മെസ്സിയെ മറികടന്ന് ചാട്ടുളിപോലെ കുതിക്കുന്ന ചിത്രമാണ് അതിലൊന്ന്. മധ്യനിര താരമായ റാകിറ്റിച്ചിെൻറ എക്സ്ട്രാ ടൈമിലെ ഗോളിലൂടെ വിജയം പൂർത്തിയാക്കിയ ക്രൊയേഷ്യ ഒടുവിൽ ലോകകപ്പിലെ ഫൈനലിലെത്തുകയും അർജൻറീന സെമി പോലും കാണാതെ പുറത്തുപോവുകയുമായിരുന്നു.
റാകിറ്റിചിെൻറ പോസറ്റ് ചൊടിപ്പിച്ചിരിക്കുന്നത് മെസ്സി ആരാധകരെയാണ്. മറക്കാൻ ആഗ്രഹിക്കുന്ന ഏട് ഒാർമിപ്പിച്ച റാകിറ്റിച്ചിനെ അധിക്ഷേപിച്ച് കൂട്ടമായി ഇരച്ചെത്തി മെസ്സി ആരാധകർ. റാകിറ്റിചിെൻറ ബാഴ്സയിൽ നിന്നുള്ള പുറത്തുപോക്കാണ് പോസ്റ്റ് സൂചിപ്പിക്കുന്നതെന്നും അവർ കമൻറുകളിൽ പറഞ്ഞു.
Lol rakitic could have posted anything from that game but he chose that pic. What a shame.
— Pɾαƚιƙ (@Pratik268) April 8, 2020
A guy who wants to win fans would never do this.
Rakitic's career at barca is finitooo..
Just leave mate.
നാല് ലാലിഗ ടൈറ്റിലുകളും രണ്ട് ചാംപ്യൻസ് ലീഗുകളും നേടിക്കൊടുത്ത ടീമിൽ അംഗമായിരുന്നിട്ട് കൂടി ബാഴ്സയിൽ തനിക്ക് അർഹിച്ച അംഗീകാരം ലഭിച്ചിച്ചിട്ടില്ലെന്നാണ് റാകിറ്റിച്ചിെൻറ പരാതി. വെല്ലുവിളികൾ നിറഞ്ഞ പലഘട്ടങ്ങളിലും ടീമംഗങ്ങളോ മറ്റ് ജീവനക്കാരോ തന്നെ പിന്തുണച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാഴ്സയിൽ മെസ്സിയുമായി പിണങ്ങിയ താരങ്ങളൊന്നും വാണ ചരിത്രമില്ലെന്ന് അദ്ദേഹത്തിെൻറ വിമർശകർ എന്നും ആരോപണമുന്നയിക്കുന്നതാണ്. റാകിറ്റിച്ചിെൻറ കാര്യത്തിലും അതാണോ സംഭവമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. അതേസമയം താരത്തിെൻറ അടുത്ത തട്ടകം അത്ലറ്റികോ മാഡ്രിഡ് ആണെന്നാണ് സൂചന. അത്ലറ്റികോ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള കോപ്പുകൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്.
Rakitic career in Barcelona is officially over pic.twitter.com/fGOJY10xXW
— Yassine (@SwishFutbol) April 8, 2020
Rakitic posted this on Instagram, don't be surprised if he gets transferred in the summer. Messi is a dictator. pic.twitter.com/HRBrwshjvr
— Barça Forever (@BarcaIconic) April 8, 2020
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.