രാഹുൽ ഗാന്ധിയുടെ ഇഷ്​ട ഫുട്​ബാൾ ക്ലബ്​ ?

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ പ്രചരണ തിരക്കുകളിലാണ്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രചരണത്തിനിടെ രാഹുൽ ഗാന്ധി ഇഷ്​ട ഫുട്​ബാൾ ക്ലബി​​​െൻറ പേര്​​ വെളിപ്പെടുത്തിയതാണ്​ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​​. മണിപ്പൂരിലെ ഇംഫാലിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഇഷ്​ട ക്ലബിനെ കുറിച്ച് രാഹുൽ ​ മനസ്​ തുറന്നത്​.

ബാഴ്​സലോണയോ റയൽ മാഡ്രിഡോ ഒന്നുമല്ല ഇറ്റാലിയൻ ക്ലബായ യുവൻറസാണ്​ തനിക്ക്​ ഏറ്റവും പ്രിയപ്പെട്ടതെന്നാണ്​ രാഹുൽ ഗാന്ധി പരിപാടിയിൽ പറഞ്ഞത്​. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റോണോൾഡോയുടെ സാന്നിധ്യമാണ്​ യുവൻറസി​െൻ ഇഷ്​ടപ്പെടുന്നതിന്​ കാരണമെന്നും രാഹുൽ വ്യക്​തമാക്കുന്നു.

എന്നാൽ, ബാഴ്​സലോണയും റയൽ മാഡ്രിഡും തമ്മിൽ കളിക്കു​േമ്പാൾ താനൊരു റയൽ മാഡ്രിഡ്​ ആരാധകനാണെന്നും രാഹുൽ പറഞ്ഞു. ക്രിസ്​റ്റ്യനോ റോണാൾ റയൽ മാഡ്രിഡ്​ വിടുന്നത്​ വരെ ക്ലബി​​​െൻറ ആരാധകനായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul Gandhi reveals his favourite football club-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT