Posted On
date_range Updated On
date_range െമസ്സിയെക്കാൾ മികച്ച ഫുട്ബാളറില്ല –ദ്രാവിഡ്
ബാഴ്സലോണ: മഡ്രിഡുകാരെ ബാഴ്സലോണ കീഴടക്കുേമ്പാൾ കാംപ്നൂവിലെ ഗാലറിയിൽ ഒരു ഇ ന്ത്യക്കാരൻ വിശിഷ്ടാതിഥിയായി ഉണ്ടായിരുന്നു. ക്രിക്കറ്റിലെ വന്മതിൽ സാക്ഷാൽ രാഹുൽ ദ്രാവിഡ്. ബാഴ്സയുടെ പ്രത്യേക ക്ഷണിതാവായാണ് ദ്രാവിഡ് ഇഷ്ടതാരം ലയണൽ മെസ്സിയുടെ കളികാണാനെത്തിയത്.
മെസ്സിയുടെ ബ്രില്യൻറ് ഗോളിന് സാക്ഷിയായ ദ്രാവിഡ് താരത്തെ വാനോളം പുകഴ്ത്താനും മറന്നില്ല. ‘‘അസാമാന്യ പ്രതിഭയാണ് മെസ്സി. ആ കളി നേരിൽ കാണുന്നത് അവിശ്വസനീയമാണ്. കാലിൽ പന്തുള്ളപ്പോൾ അദ്ദേഹത്തിെൻറ പ്രതിഭ നമ്മൾ കാണുന്നതാണ്. പന്തില്ലാത്തപ്പോൾ മൈതാനത്ത് ഇടമുണ്ടാക്കുന്നതും അവിശ്വസനീയമാണ്. മെസ്സിയേക്കാൾ മികച്ച മറ്റൊരു ഫുട്ബാളറില്ലെന്നാണ് എെൻറ പക്ഷം. അത്രമാത്രം വിസ്മയമാണ് അദ്ദേഹം’’ -ദ്രാവിഡ് പറഞ്ഞു.
മെസ്സിയും സുവാരസും കളിക്കുന്നത് നേരിൽ കാണാൻ അവസരമൊരുക്കിയ ബാഴ്സലോണ ക്ലബ് അധികൃതർക്ക് ദ്രാവിഡ് നന്ദി പറഞ്ഞു. െഎ.പി.എല്ലിലെ മത്സരങ്ങൾ ഇന്ത്യൻ ഗാലറിയിൽ തീർക്കുന്ന ആരവങ്ങൾക്ക് തുല്യമാണ് ബാഴ്സലോണയുടെ മത്സരങ്ങൾക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫുട്ബാളിനെയും ക്രിക്കറ്റിനെയുംകുറിച്ച് സ്പാനിഷ് മാധ്യമങ്ങൾക്ക് മുമ്പാകെ ദ്രാവിഡ് വാചാലനായി. രാഹുൽ ദ്രാവിഡ് എന്നെഴുതിയ ബാഴ്സലോണ ജഴ്സി സമ്മാനിച്ചാണ് താരത്തെ വരവേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.