Posted On
date_range Updated On
date_range സൗഹൃദ മൽസരം: ഖത്തറിനെതിരെ ബ്രസീലിന് ജയം
ബ്രസീലിയ: കോപ്പ അമേരിക്ക ടൂർണമെൻറിന് മുന്നോടിയായി നടന്ന സൗഹൃദമൽസരത്തിൽ ഖത്തറിനെ തകർത്ത് ബ്രസീൽ. ഏകപക്ഷ ീയമായ രണ്ട് ഗോളുകൾക്കായിരുന്നു ജയം. ടൂർണമെൻറ് തുടങ്ങുന്നതിന് മുമ്പ് ആത്മവിശ്വാസം ഉയർത്തുന്ന ജയമാണ് ബ്രസീൽ നേടിയത്.
മൽസരം തുടങ്ങി 16ാം മിനുട്ടിൽ ബ്രസീൽ മുന്നിലെത്തി. ഡാനി ആൽവ്സ് നൽകിയ പന്തിൽ നിന്ന് റിച്ചാർലിസണാണ് ഗോൾ നേടിയത്. എട്ട് മിനുട്ടിന് ശേഷം ബ്രസീൽ ലീഡുയർത്തി. ഇക്കുറി ഗബ്രിയേൽ ജീസസിനായിരുന്നു ഗോൾ. ആദ്യ ഗോൾ നേടിയ റിച്ചാർലിസണാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
കളിയുടെ അവസാന മിനുട്ടിൽ ലഭിച്ച പെനാൽട്ടി ഖത്തർ പാഴാക്കി. എഡേഴ്സൺ നടത്തിയ ഫൗളിനായിരുന്നു ഖത്തറിന് പെനാൽട്ടി ലഭിച്ചത്. ഖൗകിയെടുത്ത വലം കാൽ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.