Posted On
date_range Updated On
date_range ഫ്രഞ്ച് ക്ലാസിക്കിൽ പി.എസ്.ജി; മോണകോയെ 2-1ന് തോൽപിച്ചു
പാരിസ്: ഫ്രഞ്ച് ലീഗിലെ ക്ലാസിക് പോരിൽ ജയം പി.എസ്.ജിക്കൊപ്പം. നിലവിലെ ചാമ്പ്യന്മാരായ മോണകോയെ 2^1ന് തോൽപിച്ച് നെയ്മറും സംഘവും ലീഗ് വണ്ണിൽ ജൈത്രയാത്ര തുടരുന്നു. ആവേശം നിറഞ്ഞ പോരിൽ നിറഞ്ഞുകളിച്ചത് പി.എസ്.ജി തന്നെ. മത്സരത്തിൽ 67 ശതമാനവും പന്ത് കൈവശം. തുടക്കം മുതലെ ആക്രമണം കനപ്പിച്ച പി.എസ്.ജിക്ക് 19ാം മിനിറ്റിൽ ഗോളെത്തി.
ജൂലിയൻ ഡ്രാക്സിലറുടെ മികച്ച ക്രോസിൽ എഡിസൻ കവാനിയാണ് വലകുലുക്കിയത്. അവസരങ്ങൾ പെരുമഴയായി പി.എസ്.ജിക്ക് എത്തിയെങ്കിലും രണ്ടാം ഗോൾ വരുന്നത് 52ാം മിനിറ്റിൽ. നെയ്മറിനെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റി. നെയ്മർ തന്നെ കിക്കെടുത്ത് ഗോളാക്കി. 81ാം മിനിറ്റിൽ മോണകോ ഗോൾനേടി തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.