പാരിസ്: ആഭ്യന്തര കപ്പ് ചാമ്പ്യൻഷിപ്പുകളിൽ തോൽവിയറിയാതെ 43 മത്സരങ്ങളുമായി കുതിച്ച പി.എസ്.ജിക്ക് സഡൻ ബ് രേക്ക്. ഫ്രഞ്ച് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ ദുർബലരായ ഗ്വിൻഗാമ്പ് 2-1ന് അട്ടിമറിച്ചു. സ്വന്തം കാണികൾക്കു മുന്നിലായിരുന്നു ഗ്ലാമർ ടീമിെൻറ തോൽവി.
തുടർച്ചയായ ആറാം ലീഗ് കപ്പ് ട്രോഫി ലക്ഷ്യമിട്ടുള്ള പി.എസ്.ജിയുടെ കുതിപ്പിനാണ് ഇതോടെ അവസാനമായത്. കഴിഞ്ഞ സെപ്റ്റംബറിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ലിവർപൂളിനോട് തോറ്റതിനു ശേഷം സീസണിൽ പി.എസ്.ജിയുടെ ആദ്യ തോൽവിയാണിത്.
നെയ്മറിലൂടെ (63) പി.എസ്.ജി ആദ്യം മുന്നിലെത്തിയെങ്കിലും തുടർ പെനാൽറ്റികൾ ഗ്വിൻഗാമ്പിെൻറ രക്ഷക്കെത്തുകയായിരുന്നു. യെനി എൻഗാബാടോ (83), മാർകസ് തുറാം (92) എന്നിവർ സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.