പാരിസ്: ലോക ഫുട്ബാളിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ഇനി ഫ്രഞ്ച് ചാമ്പ്യൻമാരായ പാരിസ് സെൻറ് ജെർമെയ്ൻ (പി.എസ്.ജി). സോക്കറെക്സ് ഫുട്ബാൾ ഫിനാൻസ് 100 റിപ്പോർട്ട ് പ്രകാരം മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നാണ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മ െൻറിെൻറ അധീനതയിലുള്ള പി.എസ്.ജി ലോകത്തിലെ ഏറ്റവും പണക്കിലുക്കമുള്ള ക്ലബായി മാറ ിയത്.
ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് മൂന്നാമതും സ്പാനിഷ് ക്ലബായ റയൽ മഡ്രിഡ് അഞ് ചാമതുമെത്തിയപ്പോൾ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡ് എട്ട് സ്ഥാനങ്ങൾ താഴ്ന്ന് ആദ്യ 10ൽനിന്നും പുറത്തായി. 12ാം സ്ഥാനത്തുള്ള ബാഴ്സലോണയാണ് ആദ്യ 10ൽനിന്നും പുറത്തായ മറ്റൊരു പ്രമുഖ ക്ലബ്.
നിലവിലെ ടീമിെൻറ മൂല്യം, മറ്റ് ആസ്തികൾ, അക്കൗണ്ടിലുള്ള തുകയും നിക്ഷേപവും, മൊത്തം കടം എന്നിവ അടിസ്ഥാനപ്പെടുത്തി തയാറാക്കുന്ന ഫുട്ബാൾ ഫിനാൻഷ്യൽ ഇൻഡക്സ് (എഫ്.എഫ്.ഐ) സ്കോറിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. പി.എസ്.ജി 5.318 എഫ്.എഫ്.ഐ സ്കോർ നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 5.197 സ്കോറാണുള്ളത്. കടത്തിെൻറ കാര്യത്തിൽ പി.എസ്.ജി 58 ദശലക്ഷം പൗണ്ട് കുറവ് വരുത്തിയപ്പോൾ സിറ്റിയുടെ കടം 75 ദശലക്ഷം പൗണ്ട് കൂടുകയാണുണ്ടായത്.
പുതിയ സ്റ്റേഡിയത്തിലേക്ക് ചുവടുമാറിയതോടെ ആസ്തി മൂല്യം 830 ദശലക്ഷം പൗണ്ട് വർധിച്ചതിനാൽ ടോട്ടൻഹാം ഹോട്സ്പർ നാലാം സ്ഥാനം നിലനിർത്തി. ടീമിെൻറ മൂല്യം 22 ശതമാനം വർധിച്ചതിനാൽ യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂൾ മൂന്നു സ്ഥാനം മുകളിലേക്ക് കയറി എട്ടിലെത്തി. കടവും ടീം മൂല്യത്തിലെ ഇടിവുമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ 16ാം സ്ഥാനത്തെത്തിച്ചത്.
ആദ്യ 100 ക്ലബുകളിൽ 18 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളും അമേരിക്കൻ മേജർ സോക്കർ ലീഗിലെ 17 ക്ലബുകളും ഇടം നേടി.
● ടോപ് 25
1. പി.എസ്.ജി (ഫ്രാൻസ്)
2. മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)
3. ബയേൺ മ്യൂണിക് (ജർമനി)
4. ടോട്ടൻഹാം (ഇംഗ്ലണ്ട്)
5. റയൽ മഡ്രിഡ് (സ്പെയിൻ)
6. ആഴ്സനൽ (ഇംഗ്ലണ്ട്)
7. ചെൽസി (ഇംഗ്ലണ്ട്)
8. ലിവർപൂൾ (ഇംഗ്ലണ്ട്)
9. യുവൻറസ് (ഇറ്റലി)
10. ബൊറൂസിയ ഡോർട്മുണ്ട്
(ജർമനി)
11. അത്ലറ്റിക്കോ മഡ്രിഡ്
(സ്പെയിൻ)
12. ബാഴ്സലോണ (സ്പെയിൻ)
13. ആർ.ബി ലെപ്സിഷ് (ജർമനി)
14. ഹോഫെൻഹെയിം (ജർമനി)
15. ഗ്വാങ്ചൗ എവർഗ്രാൻഡെ
(ചൈന)
16. മാഞ്ചസ്റ്റർ യുനൈറ്റഡ്
(ഇംഗ്ലണ്ട്)
17. നാപോളി (ഇറ്റലി)
18. ലോസ് എയ്ഞ്ചലസ് എഫ്.സി
(അമേരിക്ക)
19. ബയർ ലെവർകുസൻ
(ജർമനി)
20. മൊണാകോ (ഫ്രാൻസ്)
21. ലെസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)
22. എൽ.എ ഗാലക്സി (അമേരിക്ക)
23. സെനിത് സെൻറ്
പീറ്റേഴസ്ബർഗ് (റഷ്യ)
24. നഗോയ ഗ്രാമ്പസ് (ജപ്പാൻ)
25. ഇൻറർ മിലാൻ (ഇറ്റലി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.