പാരിസ്: കളി അവസാനിച്ചെന്നുറപ്പിച്ച് ആഘോഷം തുടങ്ങിയ സമയത്ത് വീണ പെനാൽറ്റി ഗോള ിൽ ഹൃദയം തകർന്ന് ഫ്രഞ്ച് ചാമ്പ്യൻമാരും മടങ്ങി. നിലവിലെ ചാമ്പ്യൻമാരായ റയൽ മഡ്രിഡ ് ദയനീയ തോൽവിയുമായി നാണംകെട്ടതിനു പിറ്റേന്നാണ് സ്വന്തം കളിമുറ്റത്ത് അപ്രതീക് ഷിത വീഴ്ചയുമായി പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തായത്. ആവേ ശവും ഉദ്വേഗവും മാറിമറിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത് തിൽ മാർകസ് റാഷ്ഫോർഡ് 94ാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് വീരഗാഥ കുറിച്ചത്.
ഒാൾഡ് ട്രാഫോഡിൽ ആദ്യ കളി 2-0ത്തിന് ജയിച്ച പി.എസ്.ജിയെ മാഞ്ചസ്റ്റർ അ വരുടെ തട്ടകത്തിൽ തകർത്തുവിട്ടത് 3-1ന്. രണ്ടു കളികളിൽ സ്കോർ 3-3ന് തുല്യത പാലിച്ചത ോടെ എതിർ മൈതാനത്തെ ഗോൾ ആനുകൂല്യവുമായി സോൾഷ്യറുടെ സംഘം ചാമ്പ്യൻസ് ലീഗ് അവസാന എട്ടിലേക്ക്. ആൻറണി മാർഷ്യൽ, യുവാൻ മാറ്റ, പോൾ പോഗ്ബ, അലക്സിസ് സാഞ്ചെസ് തുടങ്ങിയവരൊന്നുമില്ലാതെയാണ് യുനൈറ്റഡ് പാരിസിലേക്ക് വിമാനം കയറിയത്.
തുടക്കത്തിൽ കളി പിടിച്ച് യുനൈറ്റഡ്
പരിക്ക് അലട്ടിയ ടീമിന് പുലിമടയിൽ അത്ഭുതങ്ങൾ കുറിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു യുനൈറ്റഡ്. ആദ്യ 10 മിനിറ്റിൽ ഗോളടിച്ച് എതിരാളികളെ െഞട്ടിക്കണമെന്ന് താരങ്ങൾക്ക് കോച്ച് നൽകിയ നിർദേശം രണ്ടാം മിനിറ്റിൽതന്നെ നടപ്പായതോടെ പിന്നെ ഞെട്ടിയത് ആതിഥേയർ. ഉഗ്ര പ്രതാപത്തോടെ അടുത്തിടെ ടീമിൽ തിരിച്ചെത്തിയ റൊമേലു ലുക്കാക്കുവായിരുന്നു ആദ്യ ഗോളിനുടമ. തിറ്റോ കെലിസറുടെ ബാക് പാസ് പിടിച്ചെടുത്ത ബെൽജിയം താരം ജിയാൻലുയിഗി ബുഫണെന്ന മാന്ത്രികനെയും മനോഹരമായി മറികടന്ന് വല കുലുക്കി.
സൂപ്പർതാരം നെയ്മറും എഡിൻസൺ കവാനിയും ആദ്യ ഇലവനില്ലാത്തതിനാൽ കിലിയൻ എംബാപ്പെ ഒറ്റക്ക് നയിച്ച ആക്രമണം ഏറെ വൈകാതെ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് വീണ്ടും ലീഡ് പിടിച്ച് യുനൈറ്റഡ് 1999ലെ ചാമ്പ്യൻസ് ലീഗ് ചരിത്ര പോരാട്ടത്തിെൻറ ഒാർമകളുണർത്തി. 12ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ എംബാപ്പെ നൽകിയ ക്രോസ് യുവാൻ ബെർണറ്റ് പി.എസ്.ജിക്കായി വല കുലുക്കിയപ്പോൾ 30ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡിെൻറ ലോങ്റേഞ്ചർ തടുത്തിട്ട ബുഫണിെൻറ അബദ്ധം ലുകാകു ഗോളാക്കി മാറ്റിയായിരുന്നു യുനൈറ്റഡ് സ്കോർ 2-1ലെത്തിച്ചത്.
കളിയുടെ ഇരുപകുതികളിലും കളിയുടെ നിയന്ത്രണം പി.എസ്.ജിക്കായിട്ടും പ്രതിരോധമുറപ്പിച്ച യുനൈറ്റഡ് നിരയെ മറികടക്കാൻ മറന്നുപോയതാണ് എംബാപ്പെക്കും സംഘത്തിനും വിനയായത്. ഒന്നിലേറെ തവണ ഗോളിനടുത്തെത്തിയിട്ടും മാഞ്ചസ്റ്റർ കാവൽക്കാരൻ ഡേവിഡ് ഡിഗിയയെ കാര്യമായി പരീക്ഷിക്കാൻ പോലും പി.എസ്.ജിക്കായില്ല. മറുവശത്ത് ലുകാകുവും റാഷ്ഫോർഡും നിരവധി തവണ എതിർനിരയിൽ വിള്ളൽ വീഴ്ത്തി. കളി ജയിച്ചാലും ആദ്യ കളിയിലെ വൻതോൽവി വിധി നിർണയിക്കുമെന്നായ ഘട്ടത്തിൽ 94ാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്ററിനെ തേടി അത്ഭുതമെത്തുന്നത്. ഡീഗോ ഡാലോട്ടിെൻറ ലോങ് ഷോട്ട് തടുക്കുന്നതിനിടെ പി.എസ്.ജി ഡിഫൻഡർ പ്രസ്നൽ കിംബെപ്പെയുടെ കൈയിൽ തട്ടിയ പന്തിൽ പെനാൽറ്റിക്കായി മാഞ്ചസ്റ്റർ താരങ്ങളുടെ അപ്പീൽ. വാർ തീരുമാനിക്കെട്ടയെന്നു വെച്ച റഫറി ഏറെ നേരത്തേ പരിശോധനക്കൊടുവിൽ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. ഹാട്രിക് ചാൻസുണ്ടായിരുന്ന ലുകാകുവിന് പകരം കിക്കെടുത്തത് റാഷ്ഫോർഡ്. ബുഫൺ കൃത്യമായി ചാടിയെങ്കിലും നീട്ടിപ്പിടിച്ച കരങ്ങൾക്കുമുകളിലൂടെ പന്ത് വലയിൽ മുത്തമിട്ടതോടെ ആർത്തുവിളിച്ച അരലക്ഷത്തോളം കാണികൾ സ്തബ്ധരായി. 3-1െൻറ ജയവുമായി മാഞ്ചസ്റ്റർ ക്വാർട്ടറിലേക്ക് മുന്നേറി.
1999ൽ ബാഴ്സലോണയുടെ കളിമുറ്റത്ത് ബയേൺ മ്യൂണികിനെതിരെ സോൾഷ്യറുടെ ഗോളിൽ കളി ജയിച്ച ചരിത്രം അതേ സോൾഷ്യർ പരിശീലകക്കുപ്പായത്തിൽ ആവർത്തിക്കുന്നതായിരുന്നു ഇന്നലെ കാഴ്ച. സ്വന്തം ഗ്രൗണ്ടിൽ 2-0ന് ആദ്യ പാദം തോറ്റ ഒരു ടീമും ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ജയിച്ചില്ലെന്ന ചരിത്രവും വഴിമാറി. പി.എസ്.ജിക്കാകെട്ട ചാമ്പ്യൻസ് ലീഗ് സെമിയെന്ന സ്വപ്നം പിന്നെയും ബാക്കി.
അധിക സമയത്ത് പോർേട്ടാ
അധിക സമയത്ത് ‘വാറി’െൻറ സഹായത്തോടെ ലഭിച്ച പെനാൽറ്റി ഗോളിൽ റോമയെ തകർത്ത് പോർചുഗീസ് ക്ലബായ പോർേട്ടാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടിലെത്തുന്ന നാലാമത്തെ ടീമായി. ആദ്യ പാദ മത്സരം 1-2ന് തോറ്റ പോർേട്ടാ ആദ്യ 90 മിനിറ്റിൽ 2-1ന് ജയവുമായി മൊത്തം ശരാശരിയിൽ തുല്യത പാലിച്ചതോടെയാണ് എക്സ്ട്രാ ടൈം വേണ്ടിവന്നത്.117ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ഫെർണാണ്ടോ ഫൗൾ ചെയ്യപ്പെട്ടതിന് ലഭിച്ച സ്പോട് കിക്ക് അലക്സ് ടെല്ലസ് ഗോളാക്കി മാറ്റിയതോടെയാണ് 4-3ന് ജയവും ക്വാർട്ടറും പോർചുഗീസ് ടീമിനൊപ്പമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.