പ്രീമിയർ ലീഗ്​ ജൂൺ 17 മുതൽ; ആദ്യ മത്സരത്തിൽ സിറ്റി ആഴ്​സനലിനെതിരെ  

ലണ്ടൻ: ഇറ്റലിക്കും സ്​പെയിനിനും പിന്നാലെ ഇംഗ്ലണ്ടിലും കോവിഡ്​ വ്യാപനം മൂലം നിർത്തിവെച്ച പ്രഫഷനൽ ഫുട്​ബാൾ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ജൂൺ 17 മുതലാണ്​ മത്സരങ്ങൾ തുടങ്ങുക​. സർക്കാർ അനുമതി ലഭിച്ചാൽ മാഞ്ചസ്​റ്റർ സിറ്റി-ആഴ്​സനൽ, ആസ്​റ്റൺ വില്ല-ഷെഫീൽഡ്​ യുനൈറ്റഡ്​  മത്സരങ്ങളോടു കൂടി പ്രീമിയർ ലീഗിൽ വീണ്ടും ഫുട്​ബാൾ വസന്തം തിരികയെത്തും​. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച്​ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാകും മത്സരങ്ങൾ. 92 മത്സരങ്ങളാണ്​ ലീഗിൽ ഇനി പൂർത്തിയാകാനുള്ളത്​. 

സ്​കൈ സ്​പോർട്​സ്​, ബി.ടി സ്​പോർട്​​, ബി.ബി.സി സ്​പോർട്​/ ആമസോൺ പ്രൈം എന്നിവയാണ്​ മത്സങ്ങൾ ബ്രിട്ടനിൽ തത്സമയം സംപ്രേഷണം ചെയ്യുക​. മാര്‍ച്ച് ഒമ്പതിനായിരുന്നു പ്രീമിയര്‍ ലീഗില്‍ അവസാനമായി മല്‍സരം നടന്നത്. ആ മത്സരത്തിൽ ലെസ്​റ്റർ സിറ്റി ആസ്​റ്റൺ വില്ലയെ 4-0ത്തിന്​ തകർത്തു. മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ മാർച്ച്​ 13 നാണ്​ പ്രീമിയർ ലീഗിൽ മത്സരം നിർത്തിവെച്ചത്​. ലീഗിൽ ഇതു​വരെ 2752 ആളുകളെ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കിയപ്പോൾ 12 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

30 വര്‍ഷത്തിനു ശേഷം ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂളാണ് പോയിൻറ്​ പട്ടികയില്‍ ഒന്നാമത്​. മാഞ്ചസ്​റ്റർ സിറ്റിക്കുമേൽ 25 പോയൻറിൻെറ കൃത്യമായ ലീഡുമായാണ്​ റെഡ്​സിൻെറ കുതിപ്പ്​. ബേൺമൗത്ത്​, ആസ്​റ്റൺവില്ല, നോർവിച്​ സിറ്റി എന്നീ ടീമുകളാണ്​ തരംതാഴ്​ത്തൽ ഭീതിയിലുള്ളത്​. ജൂണ്‍ എട്ടിനാണ് ലാ ലിഗയില്‍ വീണ്ടും പന്തുരുളുക​. ജർമൻ ബുണ്ടസ് ലിഗ രണ്ടാഴ്​ച മുമ്പ് പുനരാരംഭിച്ചിരുന്നു. സീരി ‘എ’ ജൂൺ 20 മുതൽ ആരംഭിക്കു​മെന്ന്​ ഇറ്റാലിയൻ കായിക മന്ത്രി വിൻസെൻസോ സ്​പഡാഫോറ വ്യാഴാഴ്​ച വ്യക്​തമാക്കിയിരുന്നു. 
 

Tags:    
News Summary - Premier League set to restart on 17 June with Man City v Arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.