ലണ്ടൻ: കോവിഡിെൻറ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയ ഇംഗ്ലണ്ടിൽ മൈതാനങ്ങൾ കള ിയാവേശത്തിലേക്ക് വീണ്ടുമുണരാൻ എത്രനാളെടുക്കുമെന്ന് തിട്ടമൊന്നുമില്ലെങ്കിലു ം പ്രീമിയർ ലീഗിൽ കളി എന്നവസാനിപ്പിക്കണമെന്ന ചർച്ച സജീവം. ജൂൺ 30നകം തീർക്കണമെന്നാണ ് പൊതുവായ നിയമമെങ്കിലും ഇത്തവണ അതിനുള്ളിൽ അവസാനിപ്പിക്കാൻ സാധിക്കുമോയെന്നാ ണ് പ്രശ്നം. ഏപ്രിൽ മാസത്തിനുശേഷം കളി അടച്ചിട്ട മൈതാനങ്ങളിൽ വീണ്ടും തുടങ്ങുന്നത് ആലോചിക്കാനായേക്കുമെന്ന് ലീഗ് അധികൃതർ പ്രതീക്ഷ വെക്കുന്നുണ്ട്. എന്നാൽ, അതുകഴിഞ്ഞും കളി നീണ്ടാൽ ജൂണിൽ അവസാനിപ്പിക്കാനാകില്ല.
നിരവധി താരങ്ങളുടെ കരാർ ജൂൺ 30ന് അവസാനിക്കുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചെൽസി മിഡ്ഫീൽഡർ വില്യൻ, ടോട്ടൻഹാം പ്രതിരോധ താരം ജാൻ വെർട്ടൻഗൻ തുടങ്ങിയവർ ഉദാഹരണം. ലിവർപൂൾ താരങ്ങൾക്ക് ജഴ്സിയുടെ കരാർ നിലവിലെ ‘ന്യൂ ബാലൻസി’ൽനിന്ന് ‘നൈകി’ലേക്ക് മാറ്റാനും നേരത്തെ ധാരണയായതാണ്. വാറ്റ്ഫോർഡ്, ന്യൂകാസിൽ ക്ലബുകൾക്ക് കിറ്റുകൾക്കും പുതിയ കരാർ വരാനിരിക്കുകയാണ്. ജൂൺ കഴിഞ്ഞും കളി തുടരുന്ന സാഹചര്യം ഉയർത്തുന്ന പ്രശ്നങ്ങളാണ് പ്രധാനമായും വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ചയാവുക.
താരങ്ങൾക്ക് പ്രതിസന്ധി ഒഴിവാക്കാൻ കരാർ കാലാവധി നിശ്ചിത കാലത്തേക്ക് നീട്ടാൻ അവസരം നൽകുന്നത് ഫിഫ പരിഗണിക്കുന്നുണ്ട്. എന്നാൽ, കളിക്കാരെ ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ലെന്നതാണ് വലിയ പ്രശ്നം.
പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും ജൂൺ 30ന് സീസൺ അവസാനിപ്പിക്കുന്നതിനാണ് പൊതുവായ അഭിപ്രായമെന്ന് സൂചനയുണ്ട്. പക്ഷേ, കളികൾ ഇനിയും ബാക്കിയുള്ളതിനാൽ ടീമുകളുടെ തരംതാഴ്ത്തൽ, സ്ഥാനക്കയറ്റം പോലുള്ള വിഷയങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ, രണ്ടാംനിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ലീഡ്സ്, വെസ്റ്റ് ബ്രോംവിച്ച് ടീമുകൾക്ക് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ആരെയും തരംതാഴ്ത്താതിരിക്കുകയും ചെയ്താൽ ഇത് പരിഹരിക്കാനാവുമെന്ന പക്ഷമുണ്ട്. സമാനമായി, യൂറോപ്പിൽ കളി മുടങ്ങിയ മറ്റു ലീഗുകൾക്കും എന്ന് പുനരാരംഭിക്കാനാവുമെന്ന് തീരുമാനം അറിയിക്കാൻ യുവേഫ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.