Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പ്: പോർചുഗൽ, വെനിസ്വേല ക്വാർട്ടറിൽ
സോൾ: അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ പ്രീക്വാർട്ടർ മത്സരങ്ങളിൽ ആതിഥേയരായ ദക്ഷിണ കൊറിയ പോർചുഗലിനോട് തോറ്റ് (3-1) പുറത്ത്. മറ്റൊരു മത്സരത്തിൽ വെനിസ്വേല (1-0) ജപ്പാനെ തോൽപിച്ചു. ജയത്തോടെ േപാർചുഗലും വെനിസ്വേലയും ക്വാർട്ടറിൽ കടന്നു.
ഗ്രൂപ് എയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ ദക്ഷിണ കൊറിയ പോർചുഗലിനെതിരെ പൂർണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ എതിർവലയിൽ പന്തെത്തിച്ച് പോർചുഗൽ ആതിഥേയരെ െഞട്ടിച്ചു. യൂരി റിബൈറിയോയുടെ അസിസ്റ്റിൽ ഷാഡസാണ് ഗോൾ നേടിയത്. 27ാം മിനിറ്റിൽ ബ്രൂണോ കോസ്റ്റ രണ്ടാം ഗോൾ നേടി. 69ാം മിനിറ്റിൽ ഷാഡാസ് വീണ്ടും സ്കോർ ഉയർത്തി പോർചുഗലിെൻറ വിജയം ഉറപ്പിച്ചു. ബുധനാഴ്ച ശക്തരായ ഉറുഗ്വായ് സൗദി അറേബ്യയെ നേരിടുേമ്പാൾ, ഇംഗ്ലണ്ട് കോസ്റ്ററീകയെയും ജർമനി സാംബിയയെയും േനരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.