ബാഴ്സലോണ: ബാഴ്സലോണയുടെ പുതിയ പരിശീലകനായി ഏണസ്റ്റോ വാൽവർഡേയെ പ്രഖ്യാപിച്ചിേട്ടയുള്ളൂ. അപ്പോഴേക്കും നൂകാംപിൽ അഴിച്ചുപണി തുടങ്ങി കഴിഞ്ഞു. അത്ലറ്റികോ ബിൽബാവോയിൽ നിന്നും ബാഴ്സയിലെത്തും മുേമ്പ അടുത്ത സീസണിലെ ടീമിനെ വാൽവർഡേ മനസ്സിൽ തയ്യാറാക്കി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. വിറ്റഴിക്കലും വാങ്ങലും കഴിയുേമ്പാഴേക്കും വാൽവർഡേ മനസ്സിൽ കണ്ട ടീം മൈതാനത്ത് ഒരുങ്ങും.
പ്ലെയിങ് ഇലവനു പുറമെ ശക്തമായ റിസർവ് ബെഞ്ചില്ലെന്നതായിരുന്നു കഴിഞ്ഞ സീസണിൽ ബാഴ്സലോണ നേരിട്ട വലിയ തിരിച്ചടി. ഇത് പരിഹരിക്കുകയാവും പുതിയ കോച്ചിെൻറ മുഖ്യ പരിഗണന. ടീമിലെ ഒമ്പതു താരങ്ങളെ വിറ്റഴിക്കാൻ കോച്ച് സമ്മതം മൂളിയതായാണ് വിവരം.
പട്ടികയിൽ ആദ്യം തുർക്കി താരം ആർദ തുറാൻ.. അത്ലറ്റികോ മഡ്രിഡിൽനിന്ന് 2015ൽ ബാഴ്സയിെലത്തിയ താരത്തിന് പ്ലെയിങ് ഇലവനിൽ ഇടംകെണ്ടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വലൻസിയയിൽ നിന്നെത്തിയ ആന്ദ്രേ ഗോമസ്, പാകോ അൽകാസർ എന്നിവരെയും വിറ്റൊഴിവാക്കിയേക്കും. പരിക്കുമൂലം സീസണിൽ കാര്യമായി സംഭാവന നൽകാനാവാത്ത റഫീന്യയുടെ കാര്യവും തുലാസ്സിലാണ്. ബ്രസീൽ താരത്തിനായി ആഴ്സനലും ലിവർപൂളും രംഗത്തുണ്ട്. സീസണിൽ പാടെ നിറംമങ്ങിയ ജെറമി മാത്യുവും വിൽക്കാനുള്ളവരുടെ പട്ടികയിലുണ്ട്.
ഏഴു വർഷത്തിലേറെയായി ബാഴ്സക്കൊപ്പമുള്ള മഷരാനോയുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അലക്സ് വിദാൽ, ലുകാസ് ഡിഗ്നെ, ഡെനിസ് സുവാരസ് എന്നിവരും പട്ടികയിലുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ആൻറർ ഹെരീറ, ബൊറൂസിയയുടെ എംറിക് ഒബുമെയാങ്, യുവൻറസിെൻറ പൗലോ ഡിബാല എന്നിവരെ ബാഴ്സലോണയിൽ എത്തിക്കാനും കരുക്കൾ നീക്കുന്നുണ്ട്. നേരത്തേ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുവൻറസിനോട് തോറ്റു പുറത്തായതിനുശേഷം ടീമിൽ പലരെയും മാറ്റണമെന്ന് മെസ്സിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.