സൗദി ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടിത്തം; കളിക്കാര്‍ സുരക്ഷിതർ

മോസ്കോ: ലോകകപ്പിൽ സൗദി അറേബ്യൻ ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും റോസ്‌തോവ് ഓണ്‍ ഡോണിലേക്ക് പോകുകയായിരുന്ന റോസ്സിയ എയര്‍ബസ് എ319 ആണ് അപകടത്തില്‍പ്പെട്ടത്. നാളെ യുറൂഗ്വായ്‌ക്കെതിരെ തങ്ങളുടെ രണ്ടാം മത്സരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടു പോയ ഔദ്യോഗിക വിമാനത്തിനാണ് തീപിടിച്ചത്. 

വിമാനത്തിലുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ എന്‍ജിനില്‍ ആയിരുന്നു തീപിടിത്തം. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ സാങ്കേതിക പിഴവാണെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യയോട് അഞ്ചു ഗോളുകക്ക് സൗദി പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Plane carrying Saudi Arabia's World Cup team catches fire- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT