ബൊഗാട്ട: അപകടത്തില്‍പെട്ട വിമാനത്തില്‍ നിന്നും രക്ഷപ്പെട്ടത് രണ്ടു താരങ്ങള്‍ മാത്രം. പ്രതിരോധ നിരക്കാരന്‍ അലന്‍ റസലും ഗോള്‍കീപ്പര്‍ ജാക്സന്‍ ഫോള്‍മാനുമാണ് രക്ഷപ്പെട്ടത്. തലക്കും അരക്കെട്ടിനും ഗുരുതര പരിക്കേറ്റ റസല്‍ കൊളംബിയയിലെ ആശുപത്രിയിലാണ്. ഇവര്‍ക്കൊപ്പം മറ്റൊരു ഗോളി ഡാനിലോയെ ഗുരുതര നിലയില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും പിന്നീട് മരണപ്പെട്ടതായാണ് വിവരം. യാത്രക്കിടെ റസല്‍ സഹതാരങ്ങള്‍ക്കൊപ്പം പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ച സെല്‍ഫി ചിത്രങ്ങളാണ് ദുരന്തത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്.
മരിച്ചവരില്‍ ചിലര്‍
മാര്‍കോസ് ഡാനിലോ (ഗോളി 31), ബ്രൂണോ റാന്‍ഗെല്‍ (സ്ട്രൈക്കര്‍-34), മാത്യൂസ് കറാമെലോ (റൈറ്റ്ബാക്ക്-22), ഫിലിപ് മചാഡോ (ലെഫ്റ്റ്ബാക്ക്-32), അര്‍തര്‍ മിയ (വിങ്ങര്‍ -24), ക്ളെബര്‍ സാന്‍റാന (മിഡ്ഫീല്‍ഡര്‍, 35). വിമാനത്തിലുണ്ടായിരുന്ന 22ല്‍ 20 കളിക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിശീലകനും സഹപരിശീലകരും അടക്കമുള്ളവരും കൊല്ലപ്പെട്ടു. എന്നാല്‍, ഇവരുടെ പേര് വിവരങ്ങള്‍ ക്ളബ് അധികൃതര്‍ ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കണ്ണീരഞ്ജലിയില്‍ ഫുട്ബാള്‍ ലോകം
ദുരന്തവാര്‍ത്തകള്‍ക്കുപിന്നാലെ ചാപ്പെകോയന്‍സിന്‍െറ ട്വിറ്റര്‍, ഫേസ്ബുക് പേജുകളില്‍ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ മുതല്‍ ലോകമെങ്ങുമുള്ള ഫെഡറേഷനുകള്‍, ക്ളബുകള്‍, ദേശീയ ടീമുകള്‍, താരങ്ങള്‍, ഇതര കായിക താരങ്ങള്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.