ഗ്വാർഡിയോളയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

ബാഴ്സലോണ: മാഞ്ചസ്റ്റർ സിറ്റി മുഖ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മാതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു. മാഞ്ചസ്റ്റ ർ സിറ്റി അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

ബാഴ്സലോണയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഗ്വാർഡിയോളയുടെ മാതാവ് ഡൊളോഴ്സ് സല കാരിയോ. 82 വയസായിരുന്നു. ഗ്വാർഡിയോളയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മാഞ്ചസ്റ്റർ സിറ്റി അധികൃതർ അറിയിച്ചു. ക്ലബ്ബിന്റെ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡും. ഗ്വാർഡിയോളയെ അനുശോചനം അറിയിച്ചു.

നേരത്തേ, കോവിഡിനെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി ഗ്വാർഡിയോള എത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ഏയ്ഞ്ചൽ സോളെർ ഡാനിയേൽ ഫൗണ്ടേഷന് 10 ലക്ഷം യുറോ ആണ് ഗ്വാർഡിയോള നൽകിയത്. കാറ്റലോണിയയിലെ വിവിധ ആശുപത്രികൾക്ക് മാസക്, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്യാനാണ് ഈ തുക ഉപയോഗിച്ചത്. സ്പെയിനിൽ ഇരുവരെ 135032 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13055 പേർ മരിച്ചു.

Tags:    
News Summary - Pep Guardiola's mother dies after contracting coronavirus-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT