Posted On
date_range Updated On
date_range ചുവപ്പ് കാർഡ്: പൊഗ്ബക്ക് മാഞ്ചസ്റ്റർ ഡർബി നഷ്ടമാവും
ലണ്ടൻ: ആഴ്സനലിനെതിരായ മത്സരത്തിനിടെ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പൊഗ്ബക്ക് മാഞ്ചസ്റ്റർ ഡർബി നഷ്ടമാവും. ഇൗ മാസം പത്തിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക അങ്കമായ മാഞ്ചസ്റ്റർ ടീമുകളുടെ പോരാട്ടം. നേരിട്ടുള്ള ചുവപ്പ് കാർഡായതിനാൽ മൂന്ന് മത്സരത്തിൽ പൊഗ്ബക്ക് വിലക്കുണ്ട്. ഇതോടെ, സിറ്റിക്കെതിരായ മത്സരം കൂടാതെ ബേൺമൗത്ത്, വെസ്റ്റ് േബ്രാംവിച്ച് എന്നിവർക്കെതിരെയും പൊഗ്ബക്ക് കളത്തിലിറങ്ങാനാവില്ല. മധ്യനിരയിൽ പൊഗ്ബയുടെ അഭാവം യുനൈറ്റഡിനെ സാരമായി ബാധിക്കും. ആഴ്സനലിനെ 3-1ന് തോൽപിച്ച മത്സരത്തിൽ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയത് പൊഗ്ബയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.