Posted On
date_range Updated On
date_range ഫ്രഞ്ച് ലീഗ്: പി.എസ്.ജി ജഴ്സിയിൽ നെയ്മർ ഇന്ന് അരങ്ങേറും
പാരിസ്: പി.എസ്.ജി ജഴ്സിയിൽ അവതരിച്ച് 24 മണിക്കൂർ പിന്നിടുേമ്പാഴേക്കും നെയ്മറിന് അരങ്ങേറ്റം. ഇന്ന് കിക്കോഫ് കുറിക്കുന്ന ഫ്രഞ്ച് ലീഗ് ഫുട്ബാളിൽ അമീൻസിനെതിരെ പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് നെയ്മർ ആദ്യപോരാട്ടത്തിനിറങ്ങുക. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.എസ്.ജി ഇക്കുറി കിരീടം ലക്ഷ്യമിട്ടാണ് സൂപ്പർതാരങ്ങളുമായി ഇറങ്ങുന്നത്.
എയ്ഞ്ചൽ ഡി മരിയ, തിയാഗോ സിൽവ, തിയാഗോ മോട്ട, യാവിയർ പസ്റ്റോറെ തുടങ്ങിയ താരങ്ങൾക്കൊപ്പം നെയ്മറും, ഡാനി ആൽവസും കൂടി ചേരുന്നതോടെ ഇക്കുറി പി.എസ്.ജി അതിശക്തരാവും. 2013 മുതൽ 2016 വരെ തുടർച്ചയായി നാല് കിരീടമണിഞ്ഞ പി.എസ്.ജിയെ ഏഴ് പോയൻറിന് പിന്തള്ളിയാണ് മോണകോ കിരീടമണിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.