Posted On
date_range Updated On
date_range രക്ഷകനായി വീണ്ടും നെയ്മർ; പി.എസ്.ജിക്ക് ജയം
പാരിസ്: മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വലകുലുക്കി സൂപ്പർ താരം നെയ്മർ വീണ്ടും പി.എസ്.ജിയുടെ രക ്ഷക്കെത്തി. ഫ്രഞ്ച് ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ഒളിമ്പിക് ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പി. എസ്.ജി കീഴടക്കിയത്. 87ാം മിനിറ്റിലായിരുന്നു ഗോൾ. കഴിഞ്ഞ മത്സരത്തിൽ സ്ട്രാസ്ബർഗിെനതിെരയും നെയ്മറാണ് പി.എസ്.ജിയെ ജയിപ്പിച്ചത്.
ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനൊരുങ്ങി പി.എസ്.ജി ആരാധകരുടെ അതൃപ്തി സമ്പാദിച്ച നെയ്മർ മിന്നുന്ന പ്രകടനത്തോടെയാണ് തിരിച്ചുവരുന്നത്. ആറു മത്സരത്തിൽ 15 പോയൻറുള്ള പി.എസ്.ജി മൂന്ന് പോയൻറ് ലീഡോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ടു പോയൻറ് മാത്രമുള്ള ലിയോൺ ഒമ്പതാം സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.