ലണ്ടൻ: ക്യാപ്റ്റൻ ഹാരികെയ്നിെൻറയും ഡെലെ അലിയുടെയും അഭാവം നികത്തി ലൂകാസ് മൗറ. ഹാട്രിക് ഗോളുമായി ബ്രസീലിയൻ താരം നിറഞ്ഞാടിയപ്പോൾ, ഹാഡേഴ്സ് ഫീൽഡിനെതിരെ ടോട്ടൻഹാമിന് 4-0ത്തിെൻറ ഗംഭീരജയം. ഇതോടെ, മൂന്നാം സ്ഥാനം നിലനിർത്താമെന്ന ടോട്ടൻഹാമിെൻറ പ്രതീക്ഷ വീണ്ടും തളിർത്തു. 33 മത്സരങ്ങളിൽ 67 പോയൻറുമായാണ് ടോട്ടൻഹാം മൂന്നാം സ്ഥാനത്തിരിക്കുന്നത്. 66 പോയൻറുമായി ചെൽസി തൊട്ടുപിന്നിലുണ്ട്.
മത്സരത്തിൽ 24ാം മിനിറ്റിലാണ് സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഗോൾ വേട്ടതുടങ്ങുന്നത്. മിഡ്ഫീൽഡർ വിക്ടർ വാൻയാമയാണ് ആദ്യ ഗോൾ നേടുന്നത്. പിന്നാലെ സ്കോറിങ് ലൂകാസ് മൗറ ഏറ്റെടുത്തു. 27, 87, 93 മിനിറ്റുകളിലായിരുന്നു ബ്രസീലിയൻ താരത്തിെൻറ ഹാട്രിക് നേട്ടം.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിലാണ് ക്യാപ്റ്റൻ ഹാരികെയ്നിനും ഡെലെ അലിക്കും പരിക്കേൽക്കുന്നത്. കണങ്കാലിന് പരിക്കേറ്റ കെയ്നിന് ഇൗ സീസൺ ഇനി കളിക്കാനാവില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.