Posted On
date_range Updated On
date_range മോഹൻ ബഗാെൻറ തോൽവിക്കു കോച്ച് സഞ്ജയ് സെൻ രാജിവെച്ചു
കൊൽക്കത്ത: െഎ ലീഗിൽ മോഹൻ ബഗാെൻറ തോൽവിക്കു പിന്നാലെ കോച്ച് സഞ്ജയ് സെൻ രാജിവെച്ചു. ചെന്നൈ സിറ്റിയോട് 2-1ന് തോൽവി വഴങ്ങിയതോടെയാണ് മുൻ ചാമ്പ്യൻ കോച്ചിെൻറ രാജി. ഏഴു കളിയിൽ നാലു സമനില വഴങ്ങിയ ബഗാെൻറ ആദ്യ തോൽവിയാണിത്. രണ്ടു ജയംകൂടി നേടിയ കൊൽക്കത്ത ക്ലബ് 10 പോയൻറുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ. സ്വന്തം ഗ്രൗണ്ടിലെ തോൽവിയാണ് സെന്നിനെ നിരാശപ്പെടുത്തിയത്. 2014ൽ ബഗാൻ മുഖ്യ കോച്ചായി സ്ഥാനമേറ്റ സഞ്ജയ് സെൻ അതേ വർഷം ക്ലബിനെ െഎ ലീഗ് ചാമ്പ്യന്മാരാക്കി. തുടർന്ന് രണ്ടു സീസണിലും റണ്ണർ അപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.