Posted On
date_range Updated On
date_range െഎ.എസ്.എല്ലിനെ വെല്ലുവിളിച്ച് ബഗാനും ഇൗസ്റ്റ് ബംഗാളും
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിനെതിരെ പരസ്യവെല്ലുവിളിയുമായി കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനും ഇൗസ്റ്റ് ബംഗാളും. തങ്ങളുടെ നിർദേശങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ നാലാം സീസൺ ബിഡിൽനിന്ന് പിൻവാങ്ങുമെന്നറിയിച്ച് ഇരു ടീമുകളും രംഗത്തെത്തി. ‘‘ബഗാനും ഇൗസ്റ്റ് ബഗാളുമില്ലെങ്കിൽ െഎ.എസ്.എൽ ഇല്ല. കൊൽക്കത്തയിൽ െഎ.എസ്.എൽ അനുവദിക്കില്ല’’ എന്ന തീരുമാനവുമായാണ് ഇരുവരും രംഗത്തെത്തിയത്. ഫ്രാഞ്ചൈസി ഫീസായ 15 കോടി നൽകാനാവില്ലെന്നാണ് ഇവർ മുന്നോട്ടുവെന്ന പ്രധാന നിർദേശം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ പീഡനം ഇനി അനുവദിക്കില്ലെന്നും ക്ലബ് തലവന്മാരുടെ യോഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.