Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: മെസ്സി തിരിച്ചത്തെുന്നു
ബ്വേനസ് എയ്റിസ്: ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് അര്‍ജന്‍റീന ടീമിലേക്ക് ലയണല്‍ മെസ്സി തിരിച്ചുവരുന്നു. പരിക്ക് കാരണം രണ്ടു കളികളില്‍നിന്ന് വിട്ടുനിന്ന മെസ്സി ബ്രസീലിനും കൊളംബിയക്കുമെതിരെ കളത്തിലിറങ്ങും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ മെസ്സി ഇടംനേടി. പരിക്ക് മാറിയത്തെിയ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കുവേണ്ടി ഹാട്രിക് നേടിയിരുന്നു. ബ്രസീലിനെ അവരുടെ നാടായ ബെലോ ഹൊറിസോണ്ടയില്‍ നവംബര്‍ പത്തിനാണ് അര്‍ജന്‍റീന നേരിടുക. നവംബര്‍ 15നാണ് കൊളംബിയയുമായുള്ള മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.