Posted On
date_range Updated On
date_range ഇരട്ടഗോളുമായി മെസി; ബാഴ്സക്ക് വിജയക്കുതിപ്പ്
ബാഴ്സലോണ: ലാ ലിഗയിൽ ലയണൽ മെസ്സിയുടെ ഗോളിൽ ബാഴ്സലോണ വിജയക്കുതിപ്പ് തുടർന്നപ്പോൾ, ആദ്യ കളിയിൽ സമനിലയിൽ കുരുങ്ങിയ അത്ലറ്റികോ മഡ്രിഡ് വിജയവഴിയിലെത്തി. ഡിപോർട്ടിവോ അലാവസിനെ 2-0ത്തിന് തോൽപിച്ചാണ് ബാഴ്സയുടെ വിജയം. അതേസമയം, ലാസ് പാൽമസിനെ 5-1ന് തകർത്തുവിട്ടാണ് അത്ലറ്റികോയുടെ തിരിച്ചുവരവ്. ആദ്യ മത്സരത്തിൽ ജിറോണയോട് മഡ്രിഡുകാർ സമനിലയിലായിരുന്നു.
മെസ്സിയുടെ കാലിൽനിന്നായിരുന്നു ബാഴ്സലോണയുടെ ഇരു ഗോളുകളും. 39ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയതിന് രണ്ടാം പകുതിയിൽ (56, 66 മിനിറ്റ്) രണ്ടു ഗോളോടെ മെസ്സി പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. എയ്ഞ്ചൽ കൊരേര (3), യാനിക് കരാസ്കോ (5), കോക്കെ (62, 75), തോമസ് പാർട്ടി (88) എന്നിവരാണ് അത്ലറ്റികോക്കായി ഗോൾ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.