പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ കൗമാരതാരം കെയ്ലിയൻ എംബാപെക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക്. നിമസ് താരം തെയ് സാവിനറിെൻറ ടാക്ലിങ്ങിൽ നിയന്ത്രണംവിട്ട എംബാപെ എതിർതാരത്തെ തലകൊണ്ട് ഇടിക്കുകയായിരുന്നു. ഇതോടെ, ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റമായി. ഉടൻ ഇടപെട്ട റഫറി ഫ്രഞ്ച് താരത്തിന് ചുവപ്പുകാർഡും നൽകി.
മത്സരത്തിൽ എംബാപെയുടേതടക്കമുള്ള ഗോളിൽ 4-2ന് പി.എസ്.ജി വിജയിച്ചിരുന്നു. സെയ്ൻറ് എറ്റീനെ, സ്റ്റെഡെ റിനെയ്സ്, നൈസ് എന്നിവർക്കെതിരെയുള്ള മത്സരമാണ് ഫ്രഞ്ച് താരത്തിന് നഷ്ടമവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.