എംബാപ്പെക്കായി പി.എസ്​.ജി ചെലവഴിച്ചത്​ 1362 കോടി..!

പാരിസ്​: ബാഴ്​സലോണയിൽ നിന്ന്​ ബ്രസീൽ താരം നെയ്​മറെ സ്വന്തമാക്കിയതിനു പിന്നാലെ, ഫ്രഞ്ച്​ കൗമാര താരം എംബാപ്പെയെയും പി.എസ്​.ജി റാഞ്ചി. വായ്​പ്പ അടിസ്​ഥാനത്തിലാണ്​ ​േമാണകോ താരത്തെ പി.എസ്​.ജി വാങ്ങിയത്​. 180 മില്ല്യൺ യൂറോക്കാണ്​(ഏകദേശം 1362 കോടി രൂപ) ഫ്രഞ്ച്​ താരത്തെ സ്വന്തമാക്കാൻ പി.എസ്​.ജി  ചെലവഴിച്ചതെന്നാണ്​ വിവരം. ഇതോടെ ട്രാൻസ്​ഫർ ലോകത്തെ രണ്ടാം റെക്കോർഡായി ഇത്​. നേരത്തെ നെയ്​മറിനായി ചെലവഴിച്ച 222 മില്ല്യൺ യൂറോയാണ്​ (1680 കോടി) ​നിലവിലുള്ള റെക്കോർഡ്​. 

കഴിഞ്ഞ സീസണിൽ ​മിന്നും പ്രകടനത്തോടെ മോണകോയെ ഫ്രഞ്ച്​ ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരത്തെ സ്വന്തമാക്കാൻ റയൽ മഡ്രിഡ്​ ഉൾപ്പെടെയുള്ള വമ്പൻമാർ രംഗത്തെത്തിയിരുന്നു. ട്രാൻസ്​ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു എംബാപ്പെയുടെ ട്രാൻസ്​ഫർ വാർത്ത പി.എസ്​.ജി പുറത്തുവിട്ടത്​.

Tags:    
News Summary - mbappe move psg- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.