റ​ഫ​റി​യി​ങ്ങി​ൽ പ്ര​തി​ഷേ​ധം; മെ​ക്​​സി​കോ വി​ടാ​നൊ​രു​ങ്ങി മ​റ​ഡോ​ണ

മെ​ക്​​സി​കോ സി​റ്റി: റ​ഫ​റി​യി​ങ്ങി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡീ​ഗോ മ​റ​ഡോ​ണ മെ​ക്​​സി​​ക്ക​ൻ ക്ല​ബി​​െൻറ പ​രി​ശീ​ല​ന പ​ദ​വി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കു​ന്നു. ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗ്​ ക്ല​ബാ​യ ​ഡൊ​റാ​ഡോ​സി​​െൻ റ പ​രി​ശീ​ല​ക​നാ​ണ്​ മു​ൻ അ​ർ​ജ​ൻ​റീ​ന ഇ​തി​ഹാ​സ താ​രം. വെ​ള്ളി​യാ​ഴ്​​ച​ത്തെ മ​ത്സ​ര​ഫ​ല​മാ​ണ്​ മ​റ​ഡോ​ണ​യെ രാ​ജി​ക്ക്​ പ്രേ​രി​പ്പി​ച്ച​ത്. സീ​സ​ൺ അ​വ​സാ​നി​ച്ചാ​ൽ മെ​ക്​​സി​കോ വി​ടു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം.

വെ​ള്ളി​യാ​ഴ്​​ച വെ​നാ​ഡോ​സി​നെ​തി​രെ 1-1ന്​ ​സ​മ​നി​ല പാ​ലി​ച്ച മ​ത്സ​ര​ത്തി​ൽ ത​​െൻറ ടീ​മി​ന്​ അ​നു​കൂ​ല​മാ​യ പെ​നാ​ൽ​റ്റി റ​ഫ​റി നി​ഷേ​ധി​ച്ചെ​ന്നാ​ണ്​ സൂ​പ്പ​ർ താ​ര​ത്തി​​െൻറ ​പ​രാ​തി. ക​ളി​ക്കു​ശേ​ഷം ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക്ഷു​ഭി​ത​നാ​യാ​ണ്​ ഡീ​ഗോ രാ​ജി തീ​രു​മാ​നം അ​റി​യി​ച്ച​ത്.

Tags:    
News Summary - maradona-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.