ലണ്ടൻ: അേൻാണിയോ കോെൻറയുടെ കണക്കുകൂട്ടലുകൾ പിഴക്കുകയാണോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ച് മുന്നേറുന്ന ചെൽസിക്ക് നാലു കളിക്കിടെ രണ്ടാം തോൽവി. ഇത്തവണ നീലപ്പടക്ക് തടയിട്ടത് മുൻ ചെൽസി കോച്ചായ ഹൊസെ മൗറീന്യോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡ്. ഒാൾഡ് ട്രഫോഡിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെൽസിയുടെ തോൽവി. ഏഴാം മിനിറ്റിൽ മാർകസ് റാഷ്ഫോഡും 49ാം മിനിറ്റിൽ ആൻഡർ ഹെരീറയും സ്കോർ ചെയ്തു.
തോൽവിയോടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടൻഹാമുമായി, ചെൽസിക്ക് പോയൻറ് വ്യത്യാസം നാലായി കുറഞ്ഞു. ഇതോടെ ഇംഗ്ലണ്ടിലും കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ചായി. 60 പോയൻറുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ജയത്തോടെ മുന്നേറി. എവേ മാച്ചിൽ ലിവർപൂൾ വെസ്റ്റ് ബ്രോംവിച്ചിനെ ഒരു ഗോളിന് വീഴ്ത്തി. ബ്രസീൽ താരം റോബർേട്ടാ ഫിർമീന്യോയുടെ ഹെഡറിലൂടെയായിരുന്നു വിജയമെത്തിയത്. മാഞ്ചസ്റ്റർ സിറ്റി സതാംപ്ടനെ 3^0ത്തിന് തോൽപിച്ചു. വിൻസെൻറ് കംപനി, ലെറോയ് സാനെ, സെർജിയോ അഗ്യൂറോ എന്നിവരുടെ വകയായിരുന്നു ഗോളുകൾ. ലിവർപൂൾ 33 കളിയിൽ 66 പോയൻറുമായി മൂന്നാമതും സിറ്റി 32 കളിയിൽ 64 പോയൻറുമായി നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.