യുണൈറ്റഡിനെ വീഴ്​ത്തി ആഴ്​സണൽ

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ വമ്പൻമാരുടെ പോരാട്ടത്തിൽ മാഞ്ചസ്​റ്റർ യുണൈറ്റഡിനെ വീഴ്​ത്തി ആഴ്​സണൽ. എതിരി ല്ലാത്ത രണ്ട്​ ഗോളിനാണ്​ യുണൈറ്റഡിനെതിരെ ആഴ്​സണലി​​​െൻറ ജയം. പുതിയ പരിശീലകൻ അർ​ട്ടേറ്റയുടെ കീഴിൽ രാജകീയമായി തന്നെ ആഴ്​സണൽ തുടങ്ങി.

ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ എട്ടാം മിനിട്ടിൽ തന്നെ ആഴ്​സണൽ വല കുലുക്കി. പെപെയാണ്​ ആഴ്​സണലിനായി ഗോൾ നേടിയത്​. ഗോൾ മടക്കാൻ യുണൈറ്റഡ്​ ശ്രമം തുടരുന്നതിനിടെ 42ാം മിനിട്ടിൽ സോക്രട്ടീസിലൂടെ ആഴ്​സണൽ ലീഡുയർത്തി.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള യുണൈറ്റഡ്​ ശ്രമങ്ങളെല്ലാം ആഴ്​സണൽ പ്രതിരോധത്തിൽ തട്ടി പാഴായതോടെ വിജയം ഇക്കുറി ഗണ്ണേഴ്​സിനൊപ്പം നിന്നു. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്​റ്ററിന്​ പരാജയം കനത്ത തിരിച്ചടിയായി. 27 പോയിൻറുള്ള ആഴ്​സണൽ പത്താം സ്ഥാനത്താണ്​.

Tags:    
News Summary - Manchester United-Arsanol-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.